പ്ലാസ്റ്റിക്കിന് വിട, ലാഭിക്കുന്നത് ലിറ്റര്‍ കണക്കിന് വെള്ളം; ബര്‍ഗര്‍ ചലഞ്ചുമായി 'ബിയോണ്‍ഡ് ബര്‍ഗ്'


നല്ല പച്ചക്കറികൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍കഴിയുന്നത് മനസ്സിന് സന്തോഷംപകരും.

മുഹമ്മദ് അനസ്‌

കൊച്ചി: ന്യൂ ജനറേഷന്‍ ഭക്ഷണം... ഈ വാക്ക് കേള്‍ക്കുമ്പോഴേ ബര്‍ഗര്‍ മനസ്സിലെത്തും. കൊച്ചിയുടെ കാര്യത്തിലാണെങ്കില്‍ 'ഫേവറൈറ്റ് ചില്‍ഡ്രന്‍സ് സ്‌പെഷ്യല്‍, യൂത്ത് സ്‌പെഷ്യല്‍ ഐറ്റം' തന്നെയാണ് 'ബര്‍ഗര്‍'. സൂപ്പര്‍ഹിറ്റ് ഭക്ഷണമായി ബര്‍ഗര്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അതിനൊരു ചലഞ്ചുമായി താമരശ്ശേരിക്കാരന്‍ മുഹമ്മദ് അനസും മഞ്ചേരിക്കാരന്‍ അജ്മലും കൊച്ചിയിലെത്തുന്നത്. ഭക്ഷണപ്രിയരുടെ മുന്നില്‍ പ്ലാസ്റ്റിക് ഫ്രീ ആയി ബര്‍ഗര്‍ എത്തിക്കലാണ് ഇവരുടെ ലക്ഷ്യം. അനസും അജ്മലും ചേര്‍ന്ന് പാലാരിവട്ടത്ത് തുടങ്ങിയ 'ബിയോണ്‍ഡ് ബര്‍ഗ്' എന്ന സ്ഥാപനം ആ ലക്ഷ്യത്തിലാണ് അവരുടെ അടുക്കളയില്‍ ബര്‍ഗറുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

'മോഡേണ്‍ ഡേ' ഷെഫിന്റെ സ്വപ്നം

ഏവിയേഷന്‍ കഴിഞ്ഞ് ഷെഫ് എന്ന ആഗ്രഹത്തിലേക്കു കൂടുമാറിയെത്തിയ ആളാണ് 'മോഡേണ്‍ ഡേ ഷെഫ്' എന്ന വിലാസത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് അനസ്. ''ജോലി എന്ന സ്വപ്നത്തിലാണ് നമ്മളില്‍ പലരും പഠിക്കുന്ന സമയത്ത് ജീവിക്കുന്നത്. ഏവിയേഷന്‍ കോഴ്സ് പഠിച്ച ഞാന്‍ ഷെഫ് എന്ന ജോലിയിലേക്ക് വന്നപ്പോള്‍ പലര്‍ക്കും അദ്ഭുതമായിരുന്നു. എന്നാല്‍, ഭക്ഷണം എന്ന ലോകം വലിയ സാധ്യതകളുടേതാണ് എന്ന വിശ്വാസത്തിലായിരുന്നു ഞാന്‍. കൊച്ചിയില്‍ ബര്‍ഗറുമായി വരുമ്പോള്‍ എന്തെങ്കിലും പുതുമ വേണമെന്ന് നിര്‍ബന്ധമായിരുന്നു. അപ്പോഴാണ് 'പ്ലാസ്റ്റിക് ഫ്രീ' എന്ന മനുഷ്യന് ഏറെ പ്രയോജനകരമായ ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. അജ്മലും ആ സ്വപ്നത്തോട് ചേര്‍ന്നുനിന്നപ്പോള്‍ കൊച്ചിക്ക് പുതുമയുള്ളൊരു ബര്‍ഗര്‍ ഭക്ഷണസംസ്‌കാരം സമ്മാനിക്കാനായി.'' -അനസ് പറഞ്ഞു.

വെള്ളവും പച്ചക്കറിയും

ഭക്ഷണം വിളമ്പുമ്പോള്‍ അതിനൊപ്പം കുറേ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന പക്ഷക്കാരനാണ് അനസ്. ''ഊട്ടിയില്‍ നിന്നാണ് ഞങ്ങള്‍ കൊച്ചിയിലേക്ക് പച്ചക്കറി കൊണ്ടുവരുന്നത്. ഒരേഫാമില്‍ നിന്ന് പച്ചക്കറി എടുക്കുന്നതിനാല്‍ ശുദ്ധമായ പച്ചക്കറി കിട്ടും. നല്ല പച്ചക്കറികൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍കഴിയുന്നത് മനസ്സിന് സന്തോഷംപകരും. സെര്‍വ് ചെയ്യുന്ന സമയത്തും പ്ലാസ്റ്റിക് വിമുക്തമായ കടലാസ് പാത്രങ്ങളില്‍ നല്‍കുന്നതിനാല്‍ ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം ലാഭിക്കാനാകും.

ക്ലീനിങ്ങിന് വെള്ളം കുറച്ചുമാത്രം ഉപയോഗിക്കുമ്പോള്‍ അതും പ്രകൃതിയോടുചെയ്യുന്ന നന്മയായിട്ടാണ് ഞാന്‍ വിശ്വസിക്കുന്നത്. മരത്തിന്റെ ഫോര്‍ക്കും സ്പൂണുമൊക്കെയാണ് ഇവിടെ നല്‍കുന്നത്. ആദ്യമൊക്കെ അതുപയോഗിച്ച് കഴിക്കാന്‍ ചിലര്‍ ബുദ്ധിമുട്ടു പറഞ്ഞെങ്കിലും പ്ലാസ്റ്റിക് ഫ്രീ കണ്‍സെപ്റ്റ് എന്ന നിലയില്‍ പതുക്കെ എല്ലാവരും അതിഷ്ടപ്പെട്ടു.'' അനസ് പറയുന്നു.

'പ്ലാസ്റ്റിക് ഫ്രീ' എന്ന ബര്‍ഗര്‍ വലിയൊരു ചലഞ്ചാണെന്നാണ് അനസ് പറയുന്നത്. ''പ്ലാസ്റ്റിക് കലര്‍ന്ന സാധനങ്ങളാണ് ബര്‍ഗര്‍ പൊതിയാനും വിതരണംചെയ്യാനുമൊക്കെ സാധാരണഗതിയില്‍ ഉപയോഗിക്കുന്നത്. 100 ശതമാനം പ്ലാസ്റ്റിക് ഫ്രീ ആയ റസ്റ്റോറന്റാണ് എന്റെ സ്വപ്നം. അലൂമിനിയം ഫോയില്‍ ബോക്‌സാണ് പലരും ഇപ്പോള്‍ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ അംശം വളരെ കൂടുതലുള്ള ഇത്തരം ബോക്‌സുകള്‍ ഉപയോഗിക്കാതെ, അതിനു പകരം കടലാസ് ബോക്‌സുകളാണ് ഞങ്ങള്‍ കൊണ്ടുവരുന്നത്. സൈബര്‍ എക്‌സല്‍ പേപ്പര്‍ കൊണ്ടുള്ള ബോക്‌സാണിത്. ഇതു പൂര്‍ണമായും പ്ലാസ്റ്റിക് ഫ്രീയാണ്. ഷേക്കുകളും മറ്റും വിതരണം ചെയ്യുന്നതും കട്ടികൂടിയ പേപ്പര്‍ ഗ്ലാസുകളിലാണ്. ഫ്രൈഡ് ഐറ്റംസ് വിതരണം ചെയ്യുന്ന ബോക്‌സില്‍ മാത്രം ഇപ്പോള്‍ മൂന്നു ശതമാനത്തോളം പ്ലാസ്റ്റിക്കുണ്ട്. അതും പൂര്‍ണമായി മാറ്റാനുള്ള പരീക്ഷണങ്ങളിലാണ് ഞങ്ങള്‍.'' അനസ് പറഞ്ഞു.

Content Highlights: beyond burger, plastic free burger selling, burger challenge, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


malappuram

അടി, ഇടി, കോൺക്രീറ്റിൽ കുത്തിയിരിപ്പ്, തോളിൽ കയറി ആക്രമണം, കല്ലേറ്; ചെറുത്തുനിന്ന് നാട്ടുകാർ| വീഡിയോ

May 15, 2022

More from this section
Most Commented