-
കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ നിർബന്ധമായും മാസ്ക് ധരിച്ചേ തീരൂ. ഇനിയും കുറച്ചുകാലം കൂടി മാസ്ക് ധരിക്കലും സാമൂഹിക അകലവും വ്യക്തി ശുചിത്വവുമൊക്കെ പാലിച്ചാൽ മാത്രമേ കൊറോണയെ തുരത്താനാവൂ. മാസ്ക് ധരിക്കുന്നതു സംബന്ധിച്ച നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് മാസ്ക് ഊരാതെ എങ്ങനെ ഭക്ഷണം കഴിക്കാം എന്നു കാണിക്കുന്ന ഒരു മോഡലിന്റെ വീഡിയോ ആണ്.
മാസ്ക് നീക്കം ചെയ്യാതെ എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് കാണിച്ചു തരികയാണ് മോഡൽ വീഡിയോയിലൂടെ. ബ്രിട്ടീഷ് മോഡലായ എമ്മാ ലൂയീസ് ആണ് രസകരമായ ഈ വീഡിയോക്ക് പിന്നിൽ. ഇൻസ്റ്റഗ്രാമിലൂടെ എമ്മ പങ്കുവച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
രണ്ടു മാസ്ക് ധരിച്ചാണ് എമ്മ ഭക്ഷണം കഴിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചു തരുന്നത്. ഒരു മാസ്ക് മൂക്കിന്റെ ഭാഗത്തും ഒരു മാസ്ക് താടിക്കു കീഴെയുമായി ഇട്ടിരിക്കുകയാണ് എമ്മ. ഒരൊറ്റ മാസ്ക് ധരിച്ച പോലെയാണ് ആദ്യകാഴ്ച്ചയിൽ തോന്നുക. ശേഷം ഭക്ഷണമെടുത്ത് വായിലേക്കു വെക്കുകയാണ് എമ്മ. ഇരുവശത്തും മാസ്ക് ഉള്ളതിനാൽ മാസ്ക് ഊരുകയേ വേണ്ട.
നിരവധി പേരാണ് എമ്മയുടെ വീഡിയോക്കു കീഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. തമാശയായി അവതരിപ്പിച്ചതാണെങ്കിലും അൽപം കാര്യമുള്ള വീഡിയോ ആണിതെന്നും എമ്മ ഏറെ രസകരമായി അവതരിപ്പിച്ചുവെന്നും ഇത്തരത്തിലൊരു വഴി നേരത്തെ ആലോചിച്ചില്ലല്ലോ എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: British model shows how to eat food without removing face mask
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..