തൂശനിലയില്‍ ഓണസദ്യയുണ്ട് ബ്രിട്ടീഷ് സ്ഥാനപതി; വീഡിയോ


നാടന്‍ പാട്ടും നൃത്തവും പൂക്കളവും ഏറ്റവും ഒടുവിലായി വലിയ വാഴയിലയില്‍ ഓണസദ്യയുമുണ്ടാണ് അദ്ദേഹം ഓണാഘോഷങ്ങളില്‍ പങ്കെടുത്തത്.

ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതി അലെക്സ് എല്ലിസ് പങ്കുവെച്ച ട്വീറ്റിൽ നിന്ന്

ഓണതിമര്‍പ്പിലാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളം. മലയാളികള്‍ ഉള്ള നാട്ടിലെല്ലാം ഓണം കെങ്കേമമായി ആഘോഷിക്കാറുണ്ട്. ഓണാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓണസദ്യ. വാഴയിലയില്‍ പത്തിലധികം പച്ചക്കറി വിഭവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഓണസദ്യക്ക് ആരാധകര്‍ ഏറെയാണ്. ഡല്‍ഹിയിലെ കേരളാ ഹൗസിലും വമ്പന്‍ ഓണാഘോഷങ്ങള്‍ ഇക്കുറി നടന്നു.

ഇവിടെ അതിഥിയായെത്തിയ ബ്രിട്ടീഷ് സ്ഥാനപതി അലെക്‌സ് എല്ലിസിന്റെ ഓണാഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പരമ്പരാഗത ശൈലിയില്‍ ഓണസദ്യ ഉണ്ണുന്നതിന്റെയും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോ ആണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

'കേരളാ ഹൗസില്‍ നിന്ന് മനോഹരമായ ഓണസദ്യയുണ്ടു. ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും സന്തോഷകരമായ ഓണാശംസകള്‍ നേരുന്നു' എന്ന കാപ്ഷനോടെയാണ് അലെക്‌സ് എല്ലിസ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലും അദ്ദേഹം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

നാടന്‍ പാട്ടും നൃത്തവും പൂക്കളവും ഏറ്റവും ഒടുവിലായി വലിയ വാഴയിലയില്‍ ഓണസദ്യയുമുണ്ടാണ് അദ്ദേഹം ഓണാഘോഷങ്ങളില്‍ പങ്കെടുത്തത്. പച്ചടി, പപ്പടം, ചോറ്, പഴം, പായസം എന്നിവയെല്ലാം അലെക്‌സ് എല്ലിന്റെ സദ്യയില്‍ കാണാം.

ഓണാശംസകള്‍ അറിയിച്ച് നിരവധി മലയാളികള്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടി നല്‍കിയിട്ടുണ്ട്.

Content Highlights: british high commissioner, enjoyed onam sadhya in delhi, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented