ദോശ കൈകൊണ്ട് കഴിച്ചതിന്റെ രുചിയും സന്തോഷവും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗളൂരുവിലെത്തിയ അലക്‌സ് ആദ്യ ദിനം ഫോര്‍ക്കും സ്പൂണും ഉപയോഗിച്ചാണ് ദോശ കഴിച്ചത്. എന്നാല്‍ അന്ന് വൈകുന്നേരം 'നാളെ ഞാന്‍ എങ്ങനെ ദോശ കഴിക്കണം?' എന്നൊരു കുസൃതി ചോദ്യം ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്യുകയായിരുന്നു. 

രണ്ടായിരത്തിലധികം ആളുകളാണ് അലക്‌സിന് മറുപടി നല്‍കിയത് അതില്‍ 92 ശതമാനം പേരും ദോശ കൈകൊണ്ട് കഴിക്കണമെന്നാണ് മറുപടി നല്‍കിയത്. കൈ ഉപയോഗിച്ച് ദോശ മുറിച്ച് സാമ്പാറിലും ചട്ണിയിലും മുക്കി കഴിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. 

ഇന്ത്യക്കാരുടെ ദോശ സൂപ്പറാണെന്നും കൈകൊണ്ട് കഴിച്ചാല്‍ രുചി കൂടുമെന്നും കന്നഡ ഭാഷയില്‍ തന്റെ  ട്വിറ്ററില്‍ എഴുതാനും ഹൈക്കമ്മിഷണര്‍ മറന്നില്ല.

Content Highlights: British High Commissioner To Eat Dosa With Hands video viral