വിവാഹ സത്ക്കാരത്തിനുള്ള പണം തരണമെന്ന് ക്ഷണിക്കപ്പെട്ടവരോട് യുവതി; പ്രതികരിച്ച് സോഷ്യല്‍ മീഡിയ


പെണ്‍കുട്ടിയുടെ അപേക്ഷയോട് അനുകൂല പ്രതികരണമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നടത്തുന്നത്.

പ്രതീകാത്മക ചിത്രം | വര: വിജേഷ് വിശ്വം

വിവാഹത്തോട് അനുബന്ധിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഭക്ഷണം കൊടുക്കുക എന്നത് എല്ലാ നാട്ടിലും പതിവുള്ള കാര്യമാണ്. മിക്കവരും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള ആഘോഷങ്ങളായിരിക്കും നടപ്പാക്കുക. എന്നാല്‍, ചിലര്‍ക്കെങ്കിലും വിവാഹത്തോട് അനുബന്ധിച്ചുള്ള ഇത്തരം ചെലവുകള്‍ താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. അതേസമയം, പലവിധ സമ്മര്‍ദങ്ങളാല്‍ ആഘോഷങ്ങള്‍ കുറക്കാനും കഴിഞ്ഞെന്നും വരില്ല.

ഇപ്പോഴിതാ തന്റെ വിവാഹത്തിനെത്തുന്നവര്‍ ഭക്ഷണത്തിനുള്ള പണം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് വിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടി. വിവാഹത്തിനുള്ള പണം കൃത്യമായി കണ്ടെത്താന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും അതിനാല്‍ റിസപ്ഷന് എത്തുന്നവര്‍ അവര്‍ക്ക് പണം നല്‍കണമെന്നുമാണ് റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിന്റെ കാപ്ഷന്‍.

വിവാഹത്തിന് ക്ഷണിച്ച അതിഥികളോട് ആരെങ്കിലും അവരുടെ ഭക്ഷണത്തിന്റെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? ഇപ്പോള്‍ എല്ലാ സാധനങ്ങള്‍ക്കും അമിതവിലയാണ്. ഒന്നുകില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വിവാഹം മാറ്റി വയ്ക്കണം അല്ലെങ്കില്‍ വിവാഹത്തിന് അതിഥികളെ ക്ഷണിക്കാതിരിക്കുകയോ അവരോട് ഭക്ഷണത്തിന്റെ പണം നല്‍കാന്‍ ആവശ്യപ്പെടുകയോ വേണം. ഞാന്‍ ഇതിനോടകം തന്നെ ക്ഷണക്കത്ത് നല്‍കി കഴിഞ്ഞു. അതിനാല്‍ ഇത് എങ്ങനെയാകുമെന്ന് അറിയില്ല. ദയവായി സഹായിക്കൂ...ഞാന്‍ വളരെ മാനസിക പ്രയാസം അനുഭവിക്കുന്നതിനൊപ്പം ദുഃഖിതയുമാണ്-സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ യുവതി പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയുടെ അപേക്ഷയോട് അനുകൂല പ്രതികരണമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നടത്തുന്നത്. വിവാഹത്തിന് സമ്മാനങ്ങള്‍ നല്‍കുന്നതിന് പകരം ഇത്തരം സഹായം ചെയ്യുന്നത് ഏറെ സ്വീകാര്യമായ കാര്യമാണെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. യുവതിയുടെ അഭ്യര്‍ത്ഥനയോട് യോജിക്കുന്നുവെന്നും ഇതുപോലുള്ള വിവാഹത്തിന് പങ്കെടുക്കാന്‍ ഏറെ താത്പര്യപ്പെടുന്നുവെന്നും ഒരാള്‍ പറഞ്ഞു.

ചിലരാകട്ടെ തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ വിവരിച്ചു. സഹോദരിയും പിതാവുമെല്ലാം തങ്ങളുടെ ക്ഷണക്കത്തില്‍ വിവാഹ സമ്മാനം വേണ്ടെന്നും പകരം ഭക്ഷണത്തിന് പണം നല്‍കിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

Content Highlights: wedding guests to pay for meal, viral post, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented