വൈറലായ വീഡിയോയിൽ നിന്നും | Photo: instagram.com/wedlock_photography_assam/reels/
വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറെ നിര്‍ണായകമായ നാഴികക്കല്ലാണ്. വ്യത്യസ്തമായ അഭിരുചികളും താത്പര്യങ്ങളും ആഗ്രഹങ്ങളുമുള്ള രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കുന്ന സമയമാണിത്. മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കണം തങ്ങളുടെ വിവാഹമെന്നാണ് ഇന്ന് ഓരോരുത്തരും ചിന്തിക്കുന്നത്. നൃത്തം ചെയ്ത് വിവാഹപന്തലിലെത്തി വരന് സര്‍പ്രൈസ് കൊടുത്ത വധുവിന്റെയും വിവാഹവേദിയില്‍വെച്ച് പാട്ടുപാടി വധുവിനെ അമ്പരിപ്പിച്ച വരന്റെയും വീഡിയോകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വിവാഹവേദിയില്‍വെച്ച് വരന്റെയും വധുവിന്റെയും സുഹൃത്തുക്കള്‍ ഇരുവര്‍ക്കും നല്കുന്ന 'പണി'കളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ വ്യത്യസ്തമായ വിവാഹ കരാറാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അസമിലെ ഗുവാഹത്തിയില്‍ നിന്നുള്ള വധൂവരന്മാരാണ് വീഡിയോയിലുള്ളത്. ഇരുവരും ചേര്‍ന്ന് ഒപ്പുവയ്ക്കുന്ന വിവാഹഉടമ്പടിയാണ് വൈറലായിരിക്കുന്നത്. സാധാരണ വിവാഹക്കരാറില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ക്ക് പുറമെ ഭക്ഷണകാര്യത്തിലെ ചില നിബന്ധനകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുന്നത്. വെഡ്ലോക്ക് ഫോട്ടോഗ്രഫി അസം എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് വിവാഹവസ്ത്രത്തില്‍ വിവാഹവേദിയിലിരിക്കുന്ന വധൂവരന്മാരാണ് വീഡിയോയിലുള്ളത്. വലിയ അക്ഷരത്തില്‍, വലുപ്പം കൂടിയ പേപ്പറിലാണ് ഇരുവരും ഒപ്പുവയ്ക്കുന്നത്. മാസത്തില്‍ ഒരിക്കല്‍ മാത്രം പിസ കഴിക്കാവൂ, എപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണത്തിന് പ്രധാന്യം കൊടുക്കണം, ഞായറാഴ്ച രാവിലെ ഭക്ഷണം തയ്യാറാക്കുന്നത് ഭര്‍ത്താവായിരിക്കണം എന്നു തുടങ്ങുന്ന നിബന്ധനകളാണ് കരാറിലുള്ളത്.
വധൂവന്മാരുടെ ഒപ്പ് കൂടാതെ, ഏതാനും സാക്ഷികളുടെ ഒപ്പുകളും കരാറില്‍ കാണാന്‍ കഴിയും.
ഏകദേശം 3.8 കോടിയിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 19.64 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരമൊരു കരാറുമൊത്ത് ജീവിക്കാന്‍ തയ്യാറാകൂ എന്ന് ഒരാള്‍ തന്റെ പങ്കാളിയെ ടാഗ് ചെയ്ത് കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, ആരോഗ്യകരമായ ഭക്ഷണശീലം കരാറില്‍ ചേര്‍ത്തതിന് നിരവധിപ്പേര്‍ വധൂവരന്മാരെ അഭിനന്ദിക്കുന്നുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..