കഫെയില്‍ നിന്ന് ആദ്യമായി ഭക്ഷണം ഓഡര്‍ ചെയ്ത് ഓട്ടിസം ബാധിതനായ കുട്ടി; സന്തോഷ വീഡിയോ പങ്കിട്ട് അമ്മ


കഫെയിലെത്തി ആത്മവിശ്വാസത്തോടെ ഭക്ഷണം ഓഡര്‍ ചെയ്യുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

വൈറൽ വീ‍ഡിയോയിൽ നിന്ന് | Photo: Instagram

ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ഏറെ ശ്രമകരമായ കാര്യമാണ്. സമൂഹത്തില്‍ നിന്നുള്ള വേര്‍തിരിവുകള്‍ കൂടിയാകുമ്പോള്‍ ഇത് മറ്റൊരു തലത്തിലേക്ക് എത്തും. അവരെ സാധാരണമനുഷ്യരായി കാണുന്നതിന് മിക്കവരും മടികാണിക്കും. ഇത് ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുന്ന മാനസിക ആഘാതം വലുതായിരിക്കും.

ഇപ്പോഴിതാ തന്റെ ഓട്ടിസം ബാധിതനായ മകന്റെ വീഡിയോ പങ്കിട്ട് സന്തോഷം അറിയിക്കുകയാണ് ഒരമ്മ. ഓട്ടിസം ബാധിതനായ മകന്‍ റിലെ കഫേയില്‍ നിന്ന് തനിയെ ഭക്ഷണം ഓഡര്‍ ചെയ്ത് തിരികെ വരുന്ന വീഡിയോ ആണ് അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കൗണ്ടറിലെത്തി ആത്മവിശ്വാസത്തോടെ ഭക്ഷണം ഓഡര്‍ ചെയ്യുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഇന്ന് എന്റെ മകന്‍ ഇത് ചെയ്തുവെന്നും അത് കണ്ട് ഞാന്‍ ഇരുന്ന് കരഞ്ഞുപോയെന്നുമുള്ള കാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ''റിലെ ഓട്ടിസം ബാധിതനാണ്. സാമൂഹികപരമായും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. സംസാരിക്കുന്നതിനും അവന് ബുദ്ധിമുട്ടുണ്ട്. അവനെ സംബന്ധിച്ച് ഇത് വളരെ വലിയ കാര്യമാണ്. ഇന്ന് അവന്‍ സ്വന്തമായി ഭക്ഷണം ഓഡര്‍ ചെയ്ത് പണം നല്‍കിയിരിക്കുന്നു. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരിക്കുന്നു''-വീഡിയോയില്‍ അമ്മ പറയുന്നു.

അവന്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഒരിക്കല്‍ ഒരാള്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുകയാണെന്ന് വീഡിയോ പങ്കുവെച്ച് റിലെയുടെ അമ്മ കുറിച്ചു. 17,000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും. നന്നായി ചെയ്തുവെന്നും അത്ഭുതപ്പെടുത്തുന്നുവെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.

Content Highlights: boy with autism, order at cafe for first time, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented