നന്നായി ഉറങ്ങാം, ശുദ്ധ ജലം ധാരാളം കുടിക്കാം... രോഗപ്രതിരോധശക്തി നിലനിര്‍ത്താം


ഡോ.കരുണ എം.എസ്, ഡോ.കരുണ ഡയറ്റ്‌കെയര്‍ സെന്റര്‍, തൃശ്ശൂര്‍

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്

Photo: Pixabay

കൊറോണക്കാലമാണ്, ലോക്ഡൗണാണ്... ഇടയ്ക്ക് മഴയും കൊടും ചൂടുമുള്ള വേനലുമാണ്. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വക്കണമെന്ന് ചുരുക്കം. പോഷകസമൃദ്ധമായ ഭക്ഷണവും ശുദ്ധജലവും വ്യായാമവുമാണ് ആരോഗ്യത്തിന് ആദ്യം വേണ്ടത്. ഇവ മൂന്നുമുണ്ടെങ്കില്‍ പ്രതിരോധശക്തി പിന്നാലെ എത്തും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്

  • എല്ലാ പോഷകമൂല്യങ്ങളും നിറഞ്ഞ പോഷകാഹാരം ശീലമാക്കുക.
  • ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇലക്കറികള്‍, പച്ചക്കറികള്‍ , പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
  • പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പ്രോട്ടീനുകള്‍ ധാരാളമുള്ള പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട എന്നിവ ആവശ്യാനുസരണം ഉള്‍പ്പെടുത്തണം.
  • മാംസാഹാരങ്ങള്‍ നന്നായി വേവിച്ചശേഷം ഉപയോഗിക്കുക.
  • ശുദ്ധജലം/ തിളപ്പിച്ചാറിയ വെള്ളം കുടിക്കാനായി ഉപയോഗിക്കുക
  • ദിവസവും 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കണം.
  • ഫാസ്റ്റ് ഫുഡ്‌സ്, ജങ്ക്ഫുഡ്‌സ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് എന്നിവയുടെ ഉപയോഗം നിര്‍ജലീകരണത്തിന് (dehydration) ഇടയാക്കുകയും ഇമ്മ്യൂണിറ്റി/രോഗപ്രതിരോധശക്തി കുറയ്ക്കുകയും ചെയ്യും.
  • അമിതവണ്ണം ഒഴിവാന്‍ ഭക്ഷണക്രമീകരണവും വ്യായാമവും ശീലമാക്കി ആവശ്യാനുസരണമുള്ള തൂക്കം നിലനിര്‍ത്തുക
  • തൂക്കക്കുറവ്, വിളര്‍ച്ച എന്നിവ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • യോഗ,മെഡിറ്റേഷന്‍, ബ്രീത്തിങ് എക്‌സസൈസ് എന്നിവ ചെയ്യുന്നത് രക്തത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കും.
  • ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക
  • 7മുതല്‍ 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാക്കുക
  • കുട്ടികള്‍ക്കും ആവശ്യമുള്ളവര്‍ക്കും നിര്‍ദിഷ്ട സമയങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കാന്‍ ശ്രദ്ധിക്കുക
  • ശരീരം ശുദ്ധിയായും വൃത്തിയായും സൂക്ഷിക്കുക
  • കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക
  • സാംക്രമിക രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിലേക്കായി അതത് സമയങ്ങളില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.
Content Highlights: Boost your immunity against the Coronavirus




Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented