പ്രതീകാത്മക ചിത്രം | Photo: Getty Images
എല്ലുകളുടെ ആരോഗ്യവും ബലവും ഒരാളുടെ ആരോഗ്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ആരോഗ്യപ്രദമായ ഡയറ്റും അവശ്യപോഷകങ്ങളും എല്ലുകളുടെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്.
കാല്‍സ്യം
ഒട്ടേറെ ഭക്ഷ്യഉത്പന്നങ്ങളില് കാല്‍സ്യം ഉണ്ടെങ്കിലും പാലുത്പന്നങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത്. ഓരോ പ്രായത്തിന് അനുസരിച്ചും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാല്‍സ്യത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. പാല്, ചീസ്, തൈര്, മത്സ്യം, പച്ചച്ചീര, ബ്രൊക്കോളി, ബദാം എന്നിവയാണ് കാല്‍സ്യത്തിന്റെ പ്രധാന സ്രോതസ്സ്.
വിറ്റാമിന്‍ ഡി
കുടലിലെത്തുന്ന കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ഡി. ചിലര്‍ക്ക് ഭക്ഷണത്തിലൂടെ മാത്രം വിറ്റാമിന്‍ ഡി ലഭിച്ചെന്ന് വരില്ല. അങ്ങനെയുള്ളവര്‍ സപ്ലിമെന്റുകളിലൂടെ ആവശ്യമായ വിറ്റാമിന്‍ ഡി കണ്ടെത്തേണ്ടി വരും.
മഗ്നീഷ്യം
കാല്‍സ്യവും വിറ്റാമിന്‍ ഡിയും ശരീരത്തില്‍ ആനുപാതികമായി നിയന്ത്രിക്കുന്ന ഘടകമാണ് മഗ്നീഷ്യം.
ഫോസ്ഫറസ്
എല്ലുകള്‍ നിര്‍മിച്ചിരിക്കുന്ന ധാതുക്കളിലൊന്നാണ് ഫോസ്ഫറസ്. അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങളെ നിര്‍വീര്യമാക്കി എല്ലുകളെ സംരക്ഷിക്കാന്‍ ഫോസ്ഫറസ് പ്രധാനപങ്കുവഹിക്കുന്നു. സോയാബീന്‍, മത്സ്യം, മാംസം, പാല്, മുട്ട, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നു.
പൊട്ടാസ്യം
ദഹനസമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആസിഡുകള്‍ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..