അമീർ ഖാൻ മകൻ ആസാദ് റാവു ഖാനൊപ്പം | Photo: instagram.com/aamirkhanproductions/
രുചിയിലും വലുപ്പത്തിലുമൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്ന മാമ്പഴങ്ങളുടെ കാലമാണ് ഇപ്പോള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം രുചിയിലെന്നപോലെ ആരോഗ്യഗുണത്തിലും മുമ്പിട്ട് നില്ക്കുന്നു.
ഇപ്പോഴിതാ മകന് ആസാദ് റാവു ഖാനൊപ്പം മാമ്പഴം ആസ്വദിച്ച് കഴിക്കുന്ന ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആമിർ ഖാന് പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് തന്റെ പത്തുവയസ്സുകാരനായ മകനൊപ്പം താരം മാമ്പഴം കഴിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒരു വലിയപാത്രം നിറയെ മാമ്പഴം എടുത്തുവെച്ചിട്ടുണ്ട്. ആമിർ തന്നെയാണ് മാമ്പഴം മുറിച്ച് കഷ്ണങ്ങളാക്കി മകന് നല്‍കുന്നത്. ശേഷം ഇരുവരും ചേര്‍ന്ന് മാമ്പഴം ആസ്വദിച്ച് കഴിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'നിങ്ങളെയും കുടുംബത്തെയും ഇതുവരെയും മാമ്പഴം നല്കി സത്കരിച്ചില്ലേ' എന്നാണ് ചിത്രങ്ങള്‍ക്ക് നല്കിയ ക്യാപ്ഷന്‍.
ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹനിമിഷങ്ങള്‍ ആമിർ ഖാന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights: amri khan, azad rao khan, mango, food, viral post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..