ചിക്കന്‍ വിഭവത്തിന് പുക കൊള്ളിച്ച പൊടിയുടെ മാവ്; ട്വിറ്ററില്‍ വൈറലായി വീഡിയോ


ഇതുവരെ 30 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടത്. ഒന്നരലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

വൈറൽ വീഡിയോയിൽ നിന്നും | Photo: Twitter

വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒരിക്കലും ചേരില്ലെന്ന് നമ്മള്‍ കരുതുന്ന കൂട്ടുകള്‍ ചേര്‍ത്തുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോയും അതില്‍ ഉള്‍പ്പെടും. മാംഗോ ഫ്രൂട്ടി ചേര്‍ത്ത് തയ്യാറാക്കിയ മാഗിയും പേസ്ട്രി മാഗിയുമെല്ലാം തയ്യാറാക്കുന്ന വീഡിയോകള്‍ സാമൂഹികമാധ്യമത്തില്‍ മുമ്പ് വൈറലായിരുന്നു.

ഇപ്പോഴിതാ പുക കൊള്ളിച്ച പൊടികൊണ്ട് തയ്യാറാക്കുന്ന ചിക്കന്‍ വിഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജസ്റ്റിന്‍ ടാര്‍നേഷന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജോര്‍ട്‌സ്‌കിച്ചന്‍ എന്ന ബ്ലോഗറുടെ വീഡിയോ ആണിത്. വിഭവം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന മാവിന് പുകയുടെ രുചിയും മണവും ലഭിക്കുന്നതിന് അത് ബാര്‍ബിക്യു ഗ്രില്ലില്‍ വെച്ച് പുക കൊള്ളിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതുവരെ 30 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടത്. ഒന്നരലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

ഈ വറുത്തെടുത്ത ചിക്കന്‍ വിഭവം തന്റെ ജീവിതം മാറ്റി മറിച്ചതായി വീഡിയോയില്‍ ബ്‌ളോഗര്‍ പറഞ്ഞിട്ടുണ്ട്. എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങള്‍ ഒരുരാത്രി മുഴുവന്‍ മാരിനേറ്റ് ചെയ്യുന്നു. ശേഷം ഒരു പാത്രത്തില്‍ മാവ് കുഴക്കാനുള്ള പൊടിയെടുത്ത് അത് ഏതാനും മണിക്കൂര്‍ പുക കൊള്ളിക്കും. ശേഷം ഈ പൊടിയെടുത്ത് കുഴച്ച് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടിയശേഷം അവ വറുത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം, വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ പൊടി പുക കൊള്ളിക്കുന്നതിനെ ചോദ്യം ചെയ്തു. ചിക്കനൊപ്പം എണ്ണയിലിട്ട് വറുക്കുമ്പോള്‍ മാവ് സ്വാഭാവികമായും വെന്ത് കിട്ടുമല്ലോ എന്ന് അവര്‍ ചോദിച്ചു. അതേസമയം, പുക കൊള്ളിച്ച പൊടി മാവിനായി ഉപയോഗിക്കുന്ന പുതിയൊരു ആശയമാണെന്നും ഇഷ്ടമായെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെട്ടു.

Content Highlights: bizzare recipe, smoked flour for chicken recipe, food, viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented