ല്ല ഭക്ഷണം കിട്ടുന്നത് എവിടെയായാലും തപ്പിപ്പിടിച്ചു പോകാൻ തയ്യാറാണ് മിക്കയാളുകളും. അതിഥികളെ സ്വീകരിക്കാൻ ഭക്ഷണത്തിൽ മാത്രമല്ല ഇന്റീരിയറിലുൾപ്പെടെ അടിമുടി വ്യത്യസ്തത പുലർത്തുന്നവരുണ്ട്. ഇപ്പോഴിതാ പൂണെയിലെ ഒരു റെസ്റ്ററന്റിൽ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്. സം​ഗതി അരുതുകളുടെ പേരുകൊണ്ടാണെന്നു മാത്രം. 

നീണ്ട അരുതുകളുടെ പട്ടികയാണ് റെസ്റ്ററന്റിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മെനുകാർഡിന് അരികിലായാണ് റെസ്റ്ററന്റിൽ  അനുവാദമില്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണെന്ന് പട്ടികപ്പെടുത്തിയിരിക്കുന്നത്. ലാപ്ടോപ് ഉപയോ​ഗിക്കരുത്, പുകവലിക്കരുത്, പുറത്തെ ഭക്ഷണം ഉപയോ​ഗിക്കരുത്, ഉച്ചത്തിൽ സംസാരിക്കരുത്, വിലപേശരുത്, ഭക്ഷണം മാറ്റിചോദിക്കരുത് എന്നെല്ലാം പോകുന്നു അരുതുകൾ. 

എന്താണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന ക്യാപ്ഷനോടെയാണ് ഈ മെനുകാർഡിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ചൂതാട്ടത്തെക്കുറിച്ച് സംസാരിക്കരുതെന്നും പല്ലുതേക്കരുതെന്നും കസേരയ്ക്ക് മുകളിൽ കാൽ വെക്കരുതെന്നും ഉറങ്ങരുതെന്നും കടന്നു കളയരുതെന്നും മേശയ്ക്ക് കീഴെ ബബിൾഗം വെക്കരുതെന്നും മൊബൈൽ ​ഗെയിമുകൾ കളിക്കരുതെന്നും കാഷ്യറോട് ശ്യംഗരിക്കരുതെന്നും സൗജന്യ ഉപദേശം നൽകരുതെന്നുമാണ് കാർഡിൽ നൽകിയ അരുതുകൾ. 

നിരവധി പേരാണ് ചിത്രത്തിന് കീഴെ കമന്റുമായെത്തിയത്. ഇത്രയും നിബന്ധനകൾ വെച്ചിരിക്കുന്ന റെസ്റ്ററന്റിൽ ആരെങ്കിലും പോകാൻ തയാറാവുമോ എന്നും പങ്കാളി പറയുന്നതിനേക്കാൾ കൂടുതൽ അരുതുകൾ ഇതിലുണ്ടെന്നുമൊക്കെ പോകുന്നു കമന്റുകൾ. മറ്റെല്ലാം അനുവദിക്കാമായിരുന്നെന്നും മൊബൈൽ ​ഗെയിമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതെങ്ങനെ എന്നു ചോദിക്കുന്നവരുമുണ്ട്. 

Content Highlights: Bizarre list of don’ts on menu of Pune café leaves netizens intrigued