എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട ഇവനിങ് സ്‌നാക്‌സ് ഇതാണ്; റെസിപ്പി പങ്കുവെച്ച് കൊട്ടാരം ഷെഫ്


സാന്‍ഡ് വിച്ച്, കോക്‌ടെയില്‍ ഡ്രിങ്ക്, സ്‌കോണ്‍സ്, സ്‌ട്രോബെറി, ക്രീം എന്നിവയാണ് പതിവായി വൈകുന്നേരങ്ങളില്‍ കൊട്ടാരത്തില്‍ കഴിക്കാറെന്ന് ഡാരന്‍ പറഞ്ഞു.

എലിസബത്ത് രാജ്ഞി | Photo: Getty Images

വൈകുന്നേരം മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലായി ചായയും ചെറുകടിയും കഴിക്കുന്നത് ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ഭാഗമാണ്. ചായയോ ഏതെങ്കിലും പാനീയമോ ചെറുകടികളോ ആണ് അവര്‍ ഈ സമയത്ത് കഴിക്കുന്നത്. സ്‌നാക്‌സ് ആയി സാന്‍ഡ്‌വിച്ചാണ് അധികമാളുകളും തിരഞ്ഞെടുക്കാറ്.

അച്ചാറിനോടുള്ള ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പ്രിയം ഏറെ പ്രസിദ്ധമാണ്. ചിക്കന്‍ വിഭവങ്ങളും മീന്‍ വിഭവങ്ങളും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന രാജ്ഞി വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്‌നാക്‌സ് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഷെഫ് ആയിരുന്ന ഡാരെന്‍ മക്ഗ്രാഡി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ സാന്‍ഡ്‌വിച്ച് രാജ്ഞി ചെറിയ കുട്ടി ആയിരിക്കുമ്പോഴേ ശീലമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം 15 വര്‍ഷത്തോളം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഷെഫായി ഡാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടാരം ആരാധകര്‍ക്കായും യൂട്യൂബിലെ തന്റെ ഫോളോവേഴ്‌സിനുവേണ്ടിയും അദ്ദേഹം മിക്കപ്പോഴും കൊട്ടാരത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ പരിചയപ്പെടുത്താറുണ്ട്.

സാന്‍ഡ് വിച്ച്, കോക്‌ടെയില്‍ ഡ്രിങ്ക്, സ്‌കോണ്‍സ്, സ്‌ട്രോബെറി, ക്രീം എന്നിവയാണ് പതിവായി വൈകുന്നേരങ്ങളില്‍ കൊട്ടാരത്തില്‍ കഴിക്കാറെന്ന് ഡാരന്‍ പറഞ്ഞു.

'ജാം പെന്നീസ്' എന്നാണ് രാജ്ഞിയുടെ പ്രിയപ്പെട്ട സാന്‍ഡ്‌വിച്ചിന് നല്‍കിയിരിക്കുന്ന പേര്. നഴ്‌സറി വിദ്യാര്‍ഥിനിയായിരുന്ന കാലം തൊട്ടേ എലിസബത്ത് രാജ്ഞി ഈ സാന്‍ഡ്‌വിച്ച് കഴിക്കാറുണ്ട്. മിക്ക ദിവസങ്ങളിലും രാജ്ഞിയുടെ വൈകുന്നേരത്തെ ചായക്കൊപ്പമുള്ള സ്‌നാക്‌സ് ഇതാണ്. ബ്രെഡിനൊപ്പം ജാമും ബട്ടറും ചേര്‍ത്താണ് ഈ സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത്. സ്‌ട്രോബെറിയില്‍ നിന്ന് തയ്യാറാക്കുന്നതാണ് ഈ ജാം. കൊട്ടാരത്തിലെ കൃഷിയിടത്തില്‍ തന്നെ വിളയിച്ചെടുക്കുന്ന സ്‌കോട്ടിഷ് സ്‌ട്രോബറിയില്‍ നിന്നാണ് ജാം തയ്യാറാക്കുന്നത്. ഇതെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സാന്‍ഡ്‌വിച്ച് ചെറിയ വൃത്താകൃതിയില്‍ മുറിച്ചെടുക്കും. പഴയ ഇംഗ്ലീഷ് നാണയത്തിന്റെ വലുപ്പമായതിനാലാണ് ഈ സാന്‍ഡ്‌വിച്ചിനെ 'ജാം പെന്നീസ്' എന്ന് വിളിക്കുന്നതെന്ന് വീഡിയോയില്‍ ഡാരന്‍ വ്യക്തമാക്കി.

മറ്റൊരു സാന്‍ഡ്‌വിച്ച് കൂടി കൊട്ടാരത്തില്‍ പതിവായി തയ്യാറാക്കാറുണ്ടെന്നും ക്രീം ചീസും പുതിനയിലയും കനം കുറച്ച് അരിഞ്ഞെടുത്ത വെള്ളരിക്കയും നിറച്ചാണ് ഈ സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത്.


Content Highlights: queen elizabeth's favourite sandwich recipe, afternoon tea, evening snacks, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented