photo:twitter.com/smritiirani
സാമൂഹികമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രസകരമായ വിവിധ വിഷയങ്ങളും ചിത്രങ്ങളും വീഡിയോകളും അവര്‍ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം അതിവേഗത്തിലാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നതും വൈറലാകുന്നത്. രാഷ്ട്രീയത്തിന് പുറത്തുന്ന വിഷയങ്ങളും ഇതിലുണ്ടാവാറുണ്ട്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്മൃതി പങ്കുവെച്ച ഒരു പാചകവീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അവര്‍ ഈ വീഡിയോ പങ്കുവച്ചത്.
മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് സ്മൃതിക്കൊപ്പം പാചകം ചെയ്യാന്‍ കൂടുന്നത്. വടക്കേ ഇന്ത്യയിലെ തനത് വിഭവമായ ഖിച്ടിയാണ് വീഡിയോയില്‍ തയ്യാറാക്കുന്നത്. പാചകം ചെയ്യുന്നത് താത്പര്യത്തോടെ വീക്ഷിക്കുന്ന അദ്ദേഹത്തെ വീഡിയോയുടെ തുടക്കത്തില്‍ കാണാം.
പോഷണത്തിലൂടെ ശാക്തീകരണം' എന്ന പരിപാടിയില്‍ സംബന്ധിക്കുന്നതിനായാണ് ബില്‍ ഗേറ്റ്‌സ് ഇന്ത്യയിലെത്തിയത്. പരിപാടിക്കിടെയാണ് സ്മൃതിക്കൊപ്പം പാചകത്തില്‍ പങ്കുചേരുന്നത്.
തയ്യാറാക്കിയ ഖിച്ടിയിലേയ്ക്ക് കടുക് വറുത്തിടുന്നതിന് മുന്‍പ് സ്മൃതി അതിനെക്കുറിച്ച് ബില്‍ഗേറ്റ്‌സിനോട് വിശദീകരിക്കുന്നു. തുടര്‍ന്ന് കടുക് വറുത്തിടുന്ന ബില്‍ഗേറ്റ്‌സിനെ വീഡിയോയില്‍ കാണാം. ശേഷം ഖിച്ടിയുടെ രുചി നോക്കുകയും അദ്ദേഹം ചെയ്യുന്നുണ്ട്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും കാണാം.
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവി പലവട്ടം അലങ്കരിച്ചിട്ടുള്ള ഒരാളെ കൊണ്ട് നമ്മുടെ കേന്ദ്രമന്ത്രി 'സിമ്പിള്‍' ആയിട്ട് കടുക് വറുപ്പിക്കുന്നുവെന്നും എത്ര കോടീശ്വരനാണെങ്കിലും 'ഇതാ ഇത്രയേ ഉള്ളൂ കാര്യം' എന്നുമെല്ലാം കമന്റുകളുണ്ട്.
Content Highlights: Bill Gates,Smriti Irani,khichdi,food,cooking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..