ബ്രിട്ടീഷ് രാജ്ഞിക്കൊപ്പമുള്ള ചായ ഒഴിവാക്കി ഇന്ത്യന്‍ ഭക്ഷണം തിരഞ്ഞെടുത്ത് ക്ലിന്റണ്‍


എന്നാല്‍ അവസാനം ക്ലിന്റണും കുടുംബത്തിനും ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല.

എലിസബത്ത് രാജ്ഞി ബിൽ ക്ലിന്റണും ഭാര്യ ഹിലരി ക്ലിന്റണും ഒപ്പം| gettyimages.in

രോ സ്ഥലങ്ങളിലും ഔദ്യോഗിക യാത്രകള്‍ പോകുമ്പോള്‍ രാഷ്ട്രത്തലവന്‍മാരും മറ്റും ആ പ്രദേശങ്ങളിലെ തനത് ഭക്ഷണവും മറ്റും കഴിച്ചു നോക്കുന്നത് കൊതുകകരമായ വാര്‍ത്തയാവാറുണ്ട്. എന്നാല്‍ ഒരു രാജ്യത്ത് പോയി മറ്റൊരു രാജ്യത്തെ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാലോ. അത്തരത്തിലൊരു സംഭവമാണ് യു.കെ ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വിടുന്നത്. യു.എസ് പ്രഡിഡണ്ടായിരുന്ന ബില്‍ ക്ലിന്റണ്‍ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ചപ്പോള്‍ ചായ സത്ക്കാരത്തിന് പകരം ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചതായാണ് വെളിപ്പെടുത്തല്‍.

അന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രീട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറിനെ സന്ദര്‍ശിച്ച ക്ലിന്റണ്‍ ബ്രിട്ടീഷ് രാജ്ഞിയോടൊപ്പം ചായ കുടിക്കുന്നതിന് പകരം ടൂറിസ്റ്റുകളെ പോലെ പുറത്ത് ഷോപ്പിംഗിന് പോകാനും ഇന്ത്യന്‍ ഭക്ഷണം കഴിക്കാനും തീരുമാനിക്കുകയായിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്ന് ബില്‍ ക്ലിന്റണ്‍ തന്റെ ഔദ്യോഗിക സംഭാഷണത്തിന് ശേഷം ബാക്കി സമയം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തോടൊപ്പം ബ്രിട്ടന്‍ സന്ദര്‍ശിച്ച മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘത്തിന് കൃത്യമായ ഉത്തരം ഇല്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നിന്ന് ഏകദേശം 30 മൈല്‍ ദൂരെയുള്ള ബക്കിങ്ങാംഷയറിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന് യുകെ ഉദ്യോഗസ്ഥര്‍ ക്ലിന്റണ്‌റെ കൂടെ വന്നവരോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവര്‍ക്കതില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

എന്നാല്‍ അവസാനം ക്ലിന്റണും കുടുംബത്തിനും ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. പ്രസിഡണ്ടും സംഘവും ഭക്ഷണം കഴിച്ചത് ലണ്ടനിലെ ലെ പോണ്ട് ഡി ലാ ടൂര്‍ എന്ന ഫ്രഞ്ച് ഹോട്ടലില്‍ നിന്നാണ്. ഹാലിബട്ട്, സാല്‍മണ്‍, സോള്‍ തുടങ്ങിയ മത്സ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും മുയലിറച്ചിയുമാണ് അവര്‍ കഴിച്ചത്. 265 പൗണ്ട് അഥവാ 27000ത്തോളം രൂപയായിരുന്നു ഭക്ഷണത്തിന്റെ ബില്‍.

Content Highlights: Bill Clinton Rejected Queen Elizabeth's Tea To Eat Indian Food And Be A Tourist In UK

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented