വൈറൽ വീഡിയോയിൽ നിന്നും | Photo: instagram
ബിരുദം കഴിഞ്ഞതിന് ശേഷം ജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് ചായക്കട ആരംഭിച്ച പ്രിയങ്ക ഗുപ്ത എന്ന യുവതിയുടെ വാര്‍ത്ത ഏതാനും നാളുകള്‍ക്ക് മുമ്പ് ശ്രദ്ധ നേടിയിരുന്നു. ബിഹാറിലെ പട്‌നയില്‍ തുടങ്ങിയ അവരുടെ സംരംഭം ഹിറ്റാവുകയും പുതിയൊരു ഔട്ട്‌ലെറ്റ് കൂടി തുറക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മറ്റൊരു ടീ സ്റ്റാള്‍ സംരംഭകയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബിഹാറില്‍ നിന്നുള്ള ബി.ടെക് വിദ്യാര്‍ഥിനിയായ വര്‍തികയാണ് വാര്‍ത്തകളില്‍ നിറയുന്നത്. സ്വാഗ് സേ ഡോക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വര്‍തികയെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫരീദാബാദലെ ഗ്രീന്‍ഫീല്‍ഡിന് സമീപത്തായാണ് വര്‍തികയുടെ ടീ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് 5.30 മുതല്‍ രാത്രി 9 മണിവരെയാണ് ബി.ടെക് ചായ്‌വാലി എന്നുപേരിട്ടിരിക്കുന്ന ടീസ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
മസാലചായ, ലെമണ്‍ ചായ തുടങ്ങിയ വ്യത്യസ്തമായ ചായകള്‍ ഇവിടെ നിന്നും ലഭിക്കും. ഇവയ്ക്ക് 20 രൂപയാണ് വില. സാധാരണ ചായയ്ക്ക് പത്ത് രൂപയും. ചെറിയൊരു അടുപ്പില്‍ അലൂമിനിയം കെറ്റില്‍ വെച്ചാണ് ചായ തയ്യാറാക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വളരെ വേഗമാണ് ശ്രദ്ധിക്കപ്പെട്ടത്. 60,000-ന് അടുത്ത് ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വിദ്യാര്‍ഥിയായിട്ടുപോലും അധ്വാനിച്ച് വരുമാനം കണ്ടെത്താനുള്ള പെണ്‍കുട്ടിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. വര്‍തികയുടെ ആത്മവിശ്വാസം ഏറെ ഇഷ്ടമായെന്ന് വീഡിയോ കണ്ട് ഒരാള്‍ പറഞ്ഞു. മുന്നോട്ട് പോകൂ എന്നും ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ സംരംഭം ഒരു ബ്രാന്‍ഡ് ആകുമെന്നും മറ്റൊരാള്‍ ആശംസിച്ചു.
Content Highlights: viral video, bihar student starts her tea startup in faridabad, b tech chaiwali, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..