6 മുട്ടകൾ, ചിക്കൻ കീമ, 1.5 അടി; വൈറലായി ബാഹുബലി എ​ഗ് റോൾ


സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു എ​ഗ് റോൾ വിശേഷമാണ്, സം​​ഗതി ഒരൊന്നൊന്നര എ​ഗ് റോളാണ്.

വീഡിയോയിൽ നിന്ന് | Photo: instagram.com|eatographers

ക്ഷണകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. രുചികരമായ ഭക്ഷണം തപ്പിപ്പിടിച്ച് പോകുന്നവർ. ഒരൽപം കടന്ന് വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു എ​ഗ് റോൾ വിശേഷമാണ്, സം​​ഗതി ഒരൊന്നൊന്നര എ​ഗ് റോളാണ്.

എ​ഗ് റോൾ എന്നു കേൾക്കുമ്പോൾ സ്ഥിരം കണ്ടുശീലിച്ചിട്ടുള്ളവയാണ് മനസ്സിൽ വരുന്നതെങ്കിൽ ഇപ്പോൾ വൈറലാകുന്നത് ഭീമൻ എ​ഗ് റോൾ ആണെന്നു പറയും. ഫുഡ് ബ്ലോ​ഗർമാരായ വിവേക്-അയിഷ എന്നിവരുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വ്യത്യസ്തമായ ഈ എ​ഗ് റോൾ വീഡിയോ പുറത്തുവന്നിരിക്കുന്നത്.നാസിക്കിൽ നിന്നുള്ള ഈ എ​ഗ് റോളിന്റെ നീളമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. 1.5 അടിയാണ് എ​ഗ് റോളിന്റെ നീളം. വലിപ്പം കൊണ്ടുതന്നെ ബാഹുബലി റോൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

ആറുമുട്ടകളാണ് ഈ ഒരൊറ്റ എ​ഗ് റോൾ തയ്യാറാക്കാനായി വേണ്ടത്. ഒപ്പം ചിക്കൻ കീമയും ചിക്കൻ മസാലയും ഉള്ളിയും കെച്ചപ്പും മറ്റുചില ചേരുവകളും കൂടിയായാൽ ബാഹുബലി റോൾ തയ്യാറാക്കാം.

മാവൊഴിച്ച് മുട്ടയും ചിക്കൻ കീമയും സവോളയും സോസും ചീസുമൊക്കെയിട്ട് ബാഹുബലി റോൾ തയ്യാറാക്കുന്നതും വീഡിയോയിൽ കാണാം. പേരിൽ മാത്രമല്ല വിലയും മുമ്പിലാണ് ഈ വിഭവം, ഒരൊറ്റ എ​ഗ് റോളിന്റെ വില 300 രൂപയാണ്.

Content Highlights: biggest egg roll, bahubali egg rolll, egg recipes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented