വൈറലായ വീഡിയോയിൽ നിന്നും | instagram.com/abhinavjeswani/
പലതരത്തിലുള്ള വിചിത്രമായ വിഭവങ്ങളുടെ ചിത്രങ്ങളും അവ തയ്യാറാക്കുന്ന വീഡിയോകളും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. ഒരിക്കലും ചേരില്ലെന്ന് കരുന്ന വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കുന്നവയായിരിക്കും അവയില്‍ മിക്കവയും. ഐസ് ഗോല്‍ഗപ്പയും മാമ്പഴ മാഗിയും പേസ്ട്രി മാഗിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ഒരു ഐസ് വിഭവമാണ്.
നാഗ്പുരില്‍ പ്രവര്‍ത്തിക്കുന്ന തക്ധീര് ഐസ് വേള്‍ഡ് എന്ന സ്ഥാപനത്തിലാണ് ഈ ഐസ് വിഭവം വില്‍പ്പനയ്ക്കുള്ളത്. അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് ഈ വിചിത്രവിഭവം സാമൂഹിക മാധ്യമത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഐസ് കൊണ്ടുള്ള ഭീമന് രൂപമാണ് തയ്യാറാക്കിയിരിക്കുന്നത്. ഐസിന് മുകളില്‍ പലതരം ഫ്ളേവറുകളിലുള്ള ഐസ് ക്രീമുകള്‍ വെച്ച് അതിനുമുകളില്‍ കട്ടികൂടിയ പാലും പലതരത്തിലുള്ള ഷുഗറി സിറപ്പുകളും ഒഴിക്കുന്നത് വീഡിയോയില്‍ കാണാം. വനില, ചോക്ക്ലേറ്റ്, കേസര്‍, മാമ്പഴ ഐസ്ക്രീം എന്നിവയെല്ലാം ആണ് ചേര്‍ക്കുന്നത്. ഇതിന് മുകളില്‍ നട്സ്, ചോക്കോ ചിപ്സ്, ഉരുക്കിയ ചോക്ക്ലേറ്റ് എന്നിവയെല്ലാം ചേര്‍ക്കുന്നത് കാണാം.
ഈ ഭീമന് ഐസ് വിഭവത്തിന് 3000 രൂപയാണ് വിലയെന്ന് വീഡിയോയില്‍ ഫുഡ് ബ്ളോഗര്‍ പറയുന്നുണ്ട്.
ഒന്നര ലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഇത് കൂടാതെ 5000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
എന്നാല്‍, ഭീമന് ഐസ് വിഭവത്തിനോട് ഒട്ടും യോജിക്കാത്ത പ്രതികരണമാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തിയത്. ഇതിന് 3000 രൂപയോ എന്ന് വീഡിയോ കണ്ട് ഒരാള്‍ ചോദിച്ചു. ഇത് പണത്തിന്റെയും ഭക്ഷണത്തിന്റെയും പാഴ്ചെലവ് ആണെന്ന് മറ്റൊരാള്‍ പറഞ്ഞു. 3000 രൂപ ചെലവാക്കിയിട്ട് ഇത് ആര്‍ക്കെങ്കിലും മുഴുവനായും കഴിച്ച് തീര്‍ക്കാന്‍ കഴിയുമോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..