ഭൂമി പട്നേക്കർ, അനുഷ്ക ശർമ| Photo: instagram.com|bhumipednekar|, instagram.com|anushkasharma|
ഭക്ഷണത്തോട് പലർക്കും പല രീതിയിലുള്ള താൽപര്യങ്ങളാവും ഉണ്ടാവുക. ചിലർക്ക് നോൺവെജ് വിഭവങ്ങളോടാവും പ്രിയമെങ്കിൽ ചിലർക്ക് വെജിറ്റേറിയൻ ഉണ്ടെങ്കിൽ തന്നെ ഭക്ഷണം കുശാലാണ്. ഇനി ചിലരാകട്ടെ പകുതിവച്ച് വെജിറ്റേറിയൻ ആവുകയോ നോൺ വെജിറ്റേറിയൻ ആവുകയോ ചെയ്തേക്കാം. കാലാവസ്ഥയും ആരോഗ്യവുമൊക്കെ കണക്കിലെടുത്താവും ഇത്തരം മാറ്റങ്ങൾ. ഇപ്പോഴിതാ ബോളിവുഡ് താരം ഭൂമി പട്നേക്കർ പൂർണമായും വെജിറ്റേറിയനാവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്.
വർഷങ്ങളായി താൻ വെജിറ്റേറിയൻ ആകണമെന്ന് ആഗ്രഹിക്കുകയായിരുന്നുവെന്നും പക്ഷേ തന്റെ ശീലങ്ങൾ കാരണം അവ സാധ്യമായിരുന്നില്ലെന്നും ഭൂമി പറയുന്നു. മറ്റു ജീവികളോട് കൂടുതൽ അനുകമ്പയുണ്ടാവാൻ ശീലിച്ചു. അങ്ങനെയിരിക്കുമ്പോൾ മാംസം കഴിക്കുന്നത് ഒരിക്കലും നല്ല അനുഭവം നൽകില്ല. - ഭൂമി പറയുന്നു.
ലോക്ഡൗൺ കാലത്താണ് താൻ ഈ തീരുമാനമെടുത്തതെന്നും ഒരു ദിവസം, താൻ മാംസാഹാരങ്ങൾ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടിൽ പറയുകയായിരുന്നുവെന്നും ഭൂമി പറയുന്നു. ഇപ്പോൾ താൻ മാംസാഹാരം ഉപേക്ഷിച്ചിട്ട് മാസങ്ങളായി, ഇപ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും കുറ്റബോധം ഇല്ലെന്നും ആരോഗ്യപരമായി കരുത്തയായെന്നും ഭൂമി പറയുന്നു.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഭൂമിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഭൂമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച് വെജിറ്റേറിയൻ ക്ലബിലേക്കു സ്വാഗതം എന്നു പറഞ്ഞാണ് നടി അനുഷ്ക ശർമയും ശ്രദ്ധാ കപൂറും പ്രതികരിച്ചിരിക്കുന്നത്.
Content Highlights: Bhumi Pednekar Turns Vegetarian, Anushka Sharma Welcomes Her To The Club
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..