ഭീമന്‍ രാജസ്ഥാനി ഥാലി കഴിച്ച് ഭൂമി പഡ്‌നേകര്‍; ഒറ്റയ്ക്ക് കഴിച്ചുതീര്‍ത്തതിന്റെ 'തെളിവു'മായി താരം


ഥാലി കഴിക്കുന്നതിന്റെ മൂന്ന് ചിത്രങ്ങളാണ് അവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഭൂമി പഡ്‌നേകർ | Photo: Instagram

ഭക്ഷണത്തോട് ഏറെ പ്രിയ്യമുള്ള നടിമാരിലൊരാളാണ് ബോളിവുഡ് താരം ഭൂമി പഡ്‌നേകര്‍. ഇഷ്ടഭക്ഷണത്തോട് യാതൊരുവിധ കോംപ്രമൈസിനും ശ്രമിക്കാത്ത അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ ഇഷ്ട വിഭവങ്ങളുടെ ചിത്രങ്ങള്‍ പതിവായി പങ്കുവയ്ക്കാറുണ്ട്.

ലോക്ഡൗണ്‍ കാലത്ത് താരം നോണ്‍ വെജ് ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് പൂര്‍ണമായും വെജിറ്റേറിയന്‍ ആയിരുന്നു. താന്‍ കഴിച്ച രാജസ്ഥാനി ഥാലിയുടെ ചിത്രമാണ് ഭൂമി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

വലിയ സ്റ്റീല്‍ പാത്രത്തില്‍ കറികളും ചപ്പാത്തിയും റൊട്ടിയുമെല്ലാമായി പത്തു മുതല്‍ 15 വരെ വിഭവങ്ങള്‍ വിളമ്പുന്നതിനാണ് ഥാലി എന്നു പറയുന്നത്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ തനത് ഥാലിയുണ്ട്. ഓരോ സംസ്ഥാനത്തെയും വിഭവങ്ങള്‍ തമ്മില്‍ വ്യത്യാസവുമുണ്ടാകും. ദക്ഷിണേന്ത്യയില്‍ ചപ്പാത്തിക്ക് പകരം ചോറായിരിക്കും മിക്കപ്പോഴും വിളമ്പുക.

രാജസ്ഥാനി ഥാലിയുടെ ചിത്രമാണ് ഭൂമി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പച്ചക്കറി കൊണ്ടുള്ള വിവിധതരം കറികളും പായസവുമെല്ലാം ഇതിലുണ്ട്. ഒപ്പം ചപ്പാത്തിയും റൊട്ടിയുമെല്ലാം ഇതില്‍ കാണാം. ഇത്രയധികം വിഭവങ്ങള്‍ ഭൂമി ഒറ്റയ്ക്ക് കഴിച്ചോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അതിനുള്ള മറുപടിയും താരം തന്നെ നല്‍കുന്നുണ്ട്.

ഥാലി കഴിക്കുന്നതിന്റെ മൂന്ന് ചിത്രങ്ങളാണ് അവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ മൂന്നാമത്തെ ചിത്രത്തില്‍ ഥാലി കഴിച്ചതിന്റെ ക്ഷീണത്തില്‍ കിടന്ന് മയങ്ങുന്ന ഭൂമിയെയാണ് കാണാന്‍ കഴിയുക. ഇത് മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് കഴിച്ച് തീര്‍ത്തു എന്നതിന്റെ തെളിവാണ് ഈ ചിത്രമെന്ന് ക്യാപ്ഷനില്‍ അവര്‍ പറയുന്നു.

Content Highlights: bhumi pednekar, rajasthani thali, food, viral photo

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented