ഭാഗ്യശ്രീ
ആരോഗ്യപ്രദമായ ഭക്ഷണം ഏറെ ഇഷ്ടപ്പെടുകയും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്ന ബോളിവുഡ് നടിയാണ് ഭാഗ്യശ്രീ. മിക്കപ്പോഴും ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. രുചികരമായ ഒരു വിഭവത്തിന്റെ വീഡിയോയുമായാണ് അവര്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലെത്തിയത്. പനീര്‍ മസാലയുടെ രുചിക്കൂട്ടാണ് അവര്‍ തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കായി പങ്കുവെച്ചത്. വീട്ടില്‍ പെട്ടെന്ന് അതിഥികള്‍ എത്തുകയോ മറ്റോ ചെയ്യുമ്പോള്‍ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന വിഭവമാണിതെന്ന് അവര്‍ പറയുന്നു.
വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന വിഭവം. ഞൊടിയിടയിലൊരു പനീര്‍മസാല. പാചകം ചെയ്യാന്‍ ഒരുപാട് സമയമില്ലാത്തപ്പോള്‍ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന വിഭവം-വീഡിയോ പങ്കുവെച്ച് ഭാഗ്യശ്രീ പറഞ്ഞു.
ആവശ്യമുള്ള സാധനങ്ങള്‍
- നെയ്യ് - 2 ടീസ്പൂണ്‍
- ജീരകം -ഒന്നര സ്പൂണ്‍
- സവാള(ചെറുതായി അരിഞ്ഞത്)-ഒന്ന്
- പച്ചമുളക് -3 എണ്ണം
- ചിരകിയെടുത്ത സവാള -ഒന്ന്
- ഇഞ്ചി (ചതച്ചെടുത്തത്) -ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി (ചതച്ചെടുത്തത്)-ഒന്നര സ്പൂണ്‍
- മുളക് പൊടി -2 ടീസ്പൂണ്‍
- മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
- പെരുജീരകം -അര ടീസ്പൂണ്‍
- പാല് -2 ടീസ്പൂണ്‍
- പനീര്‍ ക്യൂബ്(വറുത്തെടുത്തത്)-ആവശ്യത്തിന്
അടുപ്പില്‍ ചീനച്ചട്ടി വെച്ച് അതില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ജീരകം, അരിഞ്ഞുവെച്ച സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ചിരകി വെച്ചിരിക്കുന്ന സവാള, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടി ഇട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് മുളക് പൊടിയും മല്ലിപ്പൊടിയും ഇട്ട് മസാല തയ്യാറാക്കാം. ശേഷം പെരുംജീരകം കൂടി ചേര്‍ക്കാം. ഇത് നന്നായി വെന്ത് വരുന്നത് വരെ കാത്തിരിക്കണം. ഈ കൂട്ട് തണുത്തതിന് ശേഷം മിക്സിയിലിട്ട് അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം പാല് ചേര്‍ക്കാം. ശേഷം പനീര്ക്യൂബുകളും. പനീര്‍ മസാല തയ്യാറായിക്കഴിഞ്ഞു.
സസ്യാഹാരം ശീലമാക്കിയവര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണ്. അത്തരക്കാര്‍ക്ക് പനീര്‍ മികച്ച പ്രോട്ടീന്‍ സ്രോതസ്സാണെന്ന് ഭാഗ്യശ്രീ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..