
Photos: instagram.com/bhagyashree.online/
ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാറുണ്ട്. എന്നാൽ പലരും അതു വേണ്ടത്ര കാര്യമാക്കാറില്ല. പോഷകസമ്പന്നമായ പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയാണ് ബോളിവുഡ് താരം ഭാഗ്യശ്രീ.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാഗ്യശ്രീ മാതളനാരങ്ങയുടെ ഗുണഗണങ്ങൾ വിവരിക്കുന്നത്. ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾ കടന്നുപോകുന്ന അമിതമായ ചൂടിനും രാത്രികാല വിയർപ്പിനുമുള്ള പരിഹാരമാണ് മാതളനാരങ്ങ എന്ന് ഭാഗ്യശ്രീ പറയുന്നു.
കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഈ ഫലം. അതിനാൽ തന്നെ ചർമത്തിന് ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. യുവത്വം നിലനിർത്താനും ഈ ഫലം മികച്ചതാണെന്ന് ഭാഗ്യശ്രീ പറയുന്നു.
ഫൈബർ ധാരാളം അടങ്ങിയതിനാൽ ദഹനപ്രക്രിയ സുഗമമാവാനും മാതളനാരങ്ങ മികച്ചതാണെന്ന് ഭാഗ്യശ്രീ പറയുന്നു. മാത്രമല്ല കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനൊപ്പം പ്രമേഹസാധ്യതയും കുറയ്ക്കാൻ ഈ ഫലം നല്ലതാണ്.
വിറ്റാമിൻ സി, കെ എന്നിവയുള്ളതിനാൽ പ്രതിരോധശേഷി മെച്ചപ്പെടും. അതിനാൽ ഡയറ്റിൽ മാതളനാരങ്ങ ഉൾപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണം എന്നും ഭാഗ്യശ്രീ പറയുന്നു.
Content Highlights: bhagyashree recommends pomegranates, benefits of pomegranate, actress bhagyashree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..