ആരോഗ്യത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് നേന്ത്രപഴം. പച്ചയ്ക്ക് കറിവെക്കാനും ഉണക്കി പൊടിച്ച് കുറുക്കിയും ഇവ ഉപയോഗിക്കാവുന്നതാണ്. നേന്ത്ര പഴം നന്നായി പഴുത്തതിനും കുറച്ച് പഴുത്തതിനും രണ്ട് ഗുണങ്ങളാണുള്ളത്. ആയുര്‍വേദ ഡോക്ടറായ ഡിക്‌സ ബവ്‌സാര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

കുറച്ച് പഴുത്ത പഴം പ്രിബയോട്ടിക്കിന്റെ പ്രധാന സ്രോതസ്സാണ്. പഞ്ചസാരയുടെ അളവ് കുറഞ്ഞ ഒരു പഴം കഴിക്കാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ ഇത് നിരഞ്ഞെടുക്കാം. നന്നായി പഴുത്ത ബ്രൗണ്‍ നിറമുള്ള പഴമാണെങ്കില്‍ വളരെ വേഗത്തില്‍ ദഹിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്‍സുകളുള്ള ഇവ മധുരപ്രിയര്‍ക്ക് ഉത്തമമാണ്.

നേന്ത്ര പഴം വര്‍ക്കൗട്ടിന് ശേഷവും നാലുമണി പലഹാരമായും  ഉപയോഗിക്കാം. രാത്രി ഭക്ഷണത്തിന് ശേഷമോ, പാലിനൊപ്പമോ ശേഷമോ  കഴിക്കാന്‍ പാടില്ല എന്നാണ് ഡിക്‌സ ബവ്‌സാര്‍ പറയുന്നത്‌ .


Content Highlights: Benefits of ripe and unripe banana