പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
അണ്ടിപ്പരിപ്പ് പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ , പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ ഇവയിലടങ്ങിയിട്ടുണ്ട്.
100 ഗ്രാം കശുവണ്ടിയില്‍ 18.22 ഗ്രാം പ്രോട്ടീനാണുള്ളത്. കൂടാതെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണവും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകരമാണ്.
പ്രമേഹ പ്രതിരോധ ഗുണങ്ങള്‍ കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. നല്ല കൊഴുപ്പിന്റെ അംശം കൂടുതലായി ഇതിലുണ്ട്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തില്‍പ്പെട്ട ഒലീക് ആസിഡിന്റെ അളവും കൂടുതലാണ്. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
പലര്‍ക്കും പലരീതിയിലാണ് കശുവണ്ടി കഴിക്കാന്‍ ഇഷ്ടം. ചിലര്‍ വെറുതെ ചവച്ചുകഴിക്കും, ചിലര്‍ തലേദിവസം വെള്ളത്തില്‍ കുതിരാന്‍ ഇട്ട് പിറ്റേന്ന് രാവിലെയാണ് കഴിക്കാറുണ്ട്. അതുപോലെ, കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഉപയോഗിക്കേണ്ട വിധമിങ്ങനെയാണ്. രാത്രിയില്‍ ഒരു ഗ്ലാസ്സ് പാലില്‍ മൂന്നോ നാലോ കശുവണ്ടി കുതിര്‍ക്കാന്‍ ഇടണം. പിറ്റേ ദിവസം ഇത് എടുത്ത് കഴിക്കുകയും ഒപ്പം ആ കുതിര്‍ക്കാന്‍ വെച്ച പാല്‍ കുടിക്കുകയും ചെയ്യാം.
കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. പാലില്‍ തലേദിവസം കുതിര്‍ത്ത് വെച്ച കശുവണ്ടി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലേയ്ക്ക് കാത്സ്യം എത്തുന്നതിന് സഹായിക്കും.
കശുവണ്ടിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം ഇല്ലാതിരിക്കാനും ദഹനം നല്ലരീതിയില്‍ നടക്കുന്നതിനും സഹായിക്കും. അതിനാല്‍ എന്നും രാവിലെ, തലേ ദിവസം പാലില്‍ കുതിര്‍ത്ത കശുവണ്ടി കഴിക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കേണ്ടത്: എന്തും മിതമായ അളവില്‍ മാത്രം കഴിക്കുക. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: cashew,milk,health,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..