അന്ന് പറക്കും ദോശ, ഇന്ന് ​ഹെലികോപ്റ്റർ ഭേൽ; വൈറലായി ഒരു ഭേൽപൂരി വീഡിയോ


Representative Image | Photo: Gettyimages.in

സ്ട്രീറ്റ് ഫുഡുകളോട് പ്രത്യേകം കമ്പമുള്ളവരുണ്ട്. രസകരവും വിചിത്രവുമായി അത്തരം ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്ന വിൽപനക്കാരുടെ വീഡിയോ സാമൂഹിക മാധ്യമത്തിൽ നിറയാറുണ്ട്. കഴിഞ്ഞ വർഷമാണ് പറക്കും ദോശ എന്ന പേരിൽ ഒരു ദോശ വിൽപനക്കാരന്റെ വീഡിയോ വൈറലായിരുന്നത്. പ്രത്യേക ശൈലിയിൽ തയ്യാറാക്കുന്ന പറക്കും ദോശയ്ക്ക് ഏറെ ആരാധകരുമുണ്ടായിരുന്നു. ഇപ്പോഴിതാ ഹെലികോപ്റ്റർ ഭേൽ എന്ന പേരിലൊരു സ്ട്രീറ്റ് ഫു‍ഡ് ആണ് തരം​ഗമാകുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഹെലികോപ്റ്റർ ഭേലിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. പൊരിയും വേവിച്ച ഉരുളക്കിഴങ്ങും സവോളയും ഉള്ളിയും മസാലകളുമെല്ലാം ചേർത്തുള്ള ഭേൽപൂരി എന്ന സ്ട്രീറ്റ് ഫുഡാണിത്. സം​ഗതി തയ്യാറാക്കുന്ന രീതി തന്നെയാണ് ഇവിടെയും വീഡിയോയെ വ്യത്യസ്തമാക്കുന്നത്. പൊരിയും മറ്റു ചേരുവകളുമെല്ലാം ഒരു ബൗളിലെടുത്ത് അതിവേ​ഗതയിൽ തയ്യാറാക്കുന്നതു കൊണ്ടാണ് ഹെലികോപ്റ്റർ ഭേൽ എന്ന പേരിൽ വൈറലായത്. ട്രോൾ​ഗ്രാം ഒഫീഷ്യൽ എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഭേൽപൂരി റെസിപ്പി

ചേരുവകൾ

പൊരി- 2 കപ്പ്
സവോള അരിഞ്ഞത്- രണ്ട് ടേബിൾസ്പൂൺ
തക്കാളി അരിഞ്ഞത്- 3 ടേബിൾസ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- 4 ടേബിൾ സ്പൂൺ
മല്ലിയില- രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക്- 1
ചാട് മസാല- അര ചീസ്പൂൺ
വറുത്ത നിലക്കടല- 2 ടേബിൾസ്പൂൺ
ഭേൽ സേവ്- കാൽ കപ്പ്
ഉപ്പ്- ആവശ്യത്തിന്
ടാമറിൻഡ് പേസ്റ്റ്- മൂന്ന് ടേബിൾ സ്പൂൺ
​പുതിനയില ചട്ണി- 1 ടേബിൾ സ്പൂൺ
മുളകുപൊടി- കാൽ ടീസ്പൂൺ

ഭേൽപൂരി തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. ശേഷം തക്കാളി കഷ്ണങ്ങളാക്കിയെടുക്കുക. പൊരി ക്രിസ്പിയായി വറുത്തെടുക്കുക. ഒരു ബൗളിൽ വേവിച്ച ഉരുളക്കിഴങ്ങും തക്കാളിയും അരിഞ്ഞ സവോളയും പച്ചമുളകും മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പുളികൊണ്ടുള്ള ചട്ണിയും ചാട് മസാലയും​ ​പുതിനയില ചട്ണിയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ചട്ണിയും ഉപ്പും മുളകുപൊടിയും ചേർത്ത് രുചി ക്രമീകരിക്കുക. കടലയും സേവും കൂടി ചേർത്ത് നന്നായി ഇളക്കുക. അലങ്കരിച്ച് ഉടൻ വിളമ്പാം.

Content Highlights: belicopter bhel viral video, bhelpuri recipe, streetfood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented