ഹൃദയാരോഗ്യത്തിന് മികച്ചത്, പോഷകസമൃദ്ധം; ഡയറ്റില്‍ ഉള്‍പ്പെടുത്താം റാഡിഷ്


ഹൃദയാരോഗ്യത്തിന് മികച്ചത്, പോഷകസമൃദ്ധം; ഡയറ്റില്‍ ഉള്‍പ്പെടുത്താം റാഡിഷ്

റാഡിഷ് | Photo: https://www.canva.com/

വെള്ള, പിങ്ക്, വയലറ്റ് തുടങ്ങി വിവിധ നിറങ്ങളില്‍ ലഭ്യമായ പച്ചക്കറിയാണ് റാഡിഷ്. കലോറി തീരെ കുറവുള്ള റാഡിഷ് പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. കൂടാതെ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സ് കൂടിയാണിത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും റാഡിഷ് സഹായിക്കുന്നു.

പാകം ചെയ്തും അല്ലാതെയും റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ പരിചയപ്പെടാം.



നാരുകളാൽ സമ്പന്നം

ഫൈബര്‍(നാരുകൾ) കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് റാഡിഷ്. അതിനാല്‍ ദഹനം മെച്ചപ്പെടുത്താനുള്ള മികച്ച മാര്‍ഗമാണിത്. കൂടാതെ കരളിനെയും പിത്താശയത്തെയും സംരക്ഷിക്കുന്നു. ശരീരത്തിലെ നീര്‍ക്കെട്ട് തടയുന്നതിനും ഉത്തമമാണ് ഇത്.

ഹൃദയാരോഗ്യത്തിന്

ഹൃദയത്തിന്റെ പ്രവര്‍ത്തനം മികച്ചരീതിയില്‍ നടക്കുന്നതിന് സഹായിക്കുന്ന അന്തോസയാനിന്‍സ് എന്ന ഘടകം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്.

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്താതി സമ്മര്‍ദമുള്ളവരുടെ രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാനും റാഡിഷ് സഹായിക്കുന്നു.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

വിറ്റാമിന്‍സി, ഫോളിക് ആസിഡ്, ഫ്‌ളവനോയിഡ് എന്നിവയുടെ കലവറയാണ് റാഡിഷ്. ഇവയെല്ലാം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. റാഡിഷ് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പോഷകങ്ങളുടെ കലവറ

ചുവന്ന റാഡിഷിലാണ് പോഷകങ്ങള്‍ ഏറെ അടങ്ങിയിരിക്കുന്നത്. വിറ്റാമിനുകളായ ഇ, എ, സി, ബി6, കെ എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈബര്‍, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, കാല്‍സ്യം, അയണ്‍, മാംഗനീസ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് റാഡിഷ്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: health benefits of radish, food, healthy diet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented