ലോക്ഡൗണില്‍ ഓഫീസുകളിലും മറ്റുമുള്ള കാന്റീന്‍ സൗകര്യത്തെയാവും മിക്കവരും ആശ്രയിക്കുക. ഇവിടെ മാറി മാറി ഉപയോഗിക്കുന്ന പ്ലേറ്റുകള്‍ പ്രശ്‌നക്കാരായാലോ? പക്ഷേ ഭക്ഷണം കൊടുക്കുന്നത് നിര്‍ത്താനാവില്ല. എന്നാല്‍ പാത്രം മാറ്റുകയും വേണം. പകരം വഴി കണ്ടെത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.  ഇനി മുതല്‍ മഹീന്ദ്രയുടെ ഫാക്ടറി കാന്റീനുകളില്‍ വാഴയിലയിലാകും ഭക്ഷണം നല്‍കുന്നതെന്ന് ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ കുറിച്ചു. 

കൊറോണക്കാലത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കഷ്ടപ്പെടുന്ന വാഴക്കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ കൂടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. തന്റെ സുഹൃത്തും മുന്‍ പത്രപ്രവത്തകനുമായ  പദ്മ രാംനാഥാണ് ഇങ്ങനെയൊരു നിര്‍ദേശം വച്ചതെന്നും ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ കുറിച്ചു.

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് അഭിനന്ദനവുമായി നിരവധിപ്പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 60.6k ലൈക്കുകളും 9.8k റീട്വീറ്റുമാണ് പോസ്റ്റിന് കിട്ടിയിരിക്കുന്നത്. കൊറോണക്കാലത്ത് ചെറുകിട സംരംഭങ്ങളെ ഇങ്ങനെ സഹായിക്കുന്നത് വളരെ നല്ലതാമെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണെന്ന് മറ്റൊരാള്‍

Content Highlights: Banana Leaves Replace Plates At Mahindra Factories Amid Lockdown