Photo: Mathrubhumi
നേന്ത്രക്കായ ഉപ്പേരി മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. ഓണക്കാലമായാല്‍ വീട്ടില്‍ ഉപ്പേരി വറുക്കുക എന്ന ശീലം മലയാളിക്ക് ഒഴിവാക്കാനാവില്ല. വീട്ടില്‍ വറുക്കാന്‍ സമയമില്ലെങ്കില്‍ എന്ത് തീ വില കൊടുത്തും കടയില്‍ നിന്ന് ഉപ്പേരിവാങ്ങും. വറുത്തതും പൊരിച്ചതും ഒഴിവാക്കേണ്ടി വന്നാലും ഉപ്പേരി പടിക്കകത്തു തന്നെയാണ്. എന്നാല്‍ സന്തോഷിച്ചോളൂ, നേന്ത്രക്കായ ഉപ്പേരി ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍. സാധാരണ ഭക്ഷണത്തിനിടയിലെ സ്നാക്സായി ഉപ്പേരി കഴിക്കാം. എന്നാല്‍ അമിതമാകരുതെന്ന് മാത്രം.
എണ്ണയില്‍ വറുക്കുന്നതിനാല്‍ നേന്ത്രക്കായ ഉപ്പേരിയില്‍ കലോറി കൂടുതലാണ്. പ്രോട്ടീന്‍ 1.5 ഗ്രാമുണ്ട്. നാരുകള്‍ അഞ്ച് ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്സ് 40 ഗ്രാം, പഞ്ചസാര 25 ഗ്രാം, കൊഴുപ്പ് 24 ഗ്രാം എന്നിങ്ങനെയാണ് എന്നും ഉപ്പേരി തിന്നുന്നവരുടെ ഉള്ളിലെത്തുന്ന പോഷകങ്ങള്‍. ആവര്‍ത്തിച്ചുള്ള എണ്ണയില്‍ വറുത്തതും, ഷുഗര്സിറപ്പ് പുരട്ടിയതും ഉപ്പോ മറ്റ് ചേരുവകളോ ചേര്‍ന്നതുമായ ഉപ്പേരി ഒഴിവാക്കുന്നതാണ് നല്ലത്.
ആരോഗ്യകരമായ സ്നാക്സുകളില്‍ ഒന്നാണ് ഉപ്പേരി. എന്നാല്‍ വറുത്തതിനാല് അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. പൊട്ടറ്റോ ചിപ്സ് കഴിക്കുന്ന ശീലമുള്ളവര്‍ക്ക് അത് മാറ്റി നേന്ത്രക്കായ ഉപ്പേരി പരീക്ഷിക്കാം. ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കുന്ന ഉപ്പേരിയില്‍ ഉപ്പിന്റെ അളവ് കൂടുതലാണ്. ഉപ്പ് ചേര്‍ത്തില്ലെങ്കിലും രുചികരമായതിനാല്‍ നേന്ത്രക്കായ ഉപ്പേരിയാണ് കൂടുതല്‍ നല്ലത്.
Content Highlights: banana chips are healthy or not
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..