വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram
കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും കൊഞ്ചലുമെല്ലാം ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും വീഡിയോയായും ചിത്രങ്ങളുമായും മിക്കവരും പകര്‍ത്തിവെക്കും. ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആദ്യമായി ചോക്ക്ലേറ്റിന്റെ രുചി അറിയുകയാണ് കുരുന്ന്. സ്പൂണില്‍ കോരിക്കൊടുത്തതിന് ശേഷം അത് നുണഞ്ഞ് ഇറക്കി 'നന്നായിരുന്നു' എന്ന് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് കഴിക്കുന്നതിനിടെ കുഞ്ഞിന്റെ മുഖത്ത് പുഞ്ചിരി വിടരുന്നതും കാണാം. കഴിക്കുന്നതിനിടെ ചോക്ക്ലേറ്റ് നന്നായിരിക്കുന്നുവെന്ന് പറയുന്നതും സന്തോഷത്തോടെ തലക്കുലുക്കുന്നതും വീഡിയോയില്‍ കാണാം. കുഞ്ഞിന്റെ അമ്മയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതുവരെ 45 ലക്ഷത്തില്‍ അധികമാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നാല് ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ചോക്ക്ലേറ്റിന്റെ പരസ്യത്തിന് ഇത് അനുയോജ്യമാണെന്ന് വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു. ചോക്ക്ലേറ്റ് ഇതാണ് നിങ്ങളോട് ചെയ്യുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു. മറ്റുചിലരാകട്ടെ കുട്ടിക്കാലത്തെ ചോക്ക്ലേറ്റുമായി ബന്ധപ്പെട്ട തങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..