ആരോഗ്യം മെച്ചപ്പെടുത്താന്‍ ഓറഞ്ച്


സിന്ധുരാജന്‍

ഓറഞ്ചുകള്‍ വിറ്റമിന്‍ സി.യുടെ കലവറയാണ്, കൂടതെ നാരുകളുടെയും. വിറ്റമിന്‍ ബി 1, പാന്‍ടൊതെനിക് ആസിഡ്, ഫോളേറ്റ്, വിറ്റമിന്‍ എ, കാത്സ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയുടെയും ഉറവിടമാണ്

Image: Mathrubhumi

നാരകവര്‍ഗചെടികളില്‍ ഏറ്റവും പ്രസിദ്ധിയുള്ള ഫലമാണ് ഓറഞ്ച്. ഒരു ദിവസം ഒരു ഓറഞ്ച് വച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കലോറിയില്‍ കുറവാണെങ്കിലും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വളരെയധികം പോഷകഘടകങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു.

ഓറഞ്ചുകള്‍ വിറ്റമിന്‍ സി.യുടെ കലവറയാണ്, കൂടതെ നാരുകളുടെയും. വിറ്റമിന്‍ ബി 1, പാന്‍ടൊതെനിക് ആസിഡ്, ഫോളേറ്റ്, വിറ്റമിന്‍ എ, കാത്സ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയുടെയും ഉറവിടമാണ് ഓറഞ്ച്.

ഏകദേശം 154 ഗ്രാം വരുന്ന ഒരു ഇടത്തരം ഓറഞ്ചില്‍ 80 കലോറി ഊര്‍ജം, 0 ഗ്രാം കൊഴുപ്പ്, 250 മില്ലിഗ്രാം പൊട്ടാസ്യം, 19 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് (14 ഗ്രാം പഞ്ചസാര, 3 ഗ്രാം ഭക്ഷണ നാരുകള്‍), 1 ഗ്രാം പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

ഒരു ഓറഞ്ച് നിത്യേന നമുക്ക് വേണ്ട വിറ്റമിന്‍ സി.യുടെ 130 ശതമാനം നല്‍കുന്നു, 2 ശതമാനം വിറ്റമിന്‍ എ ആവശ്യകതകള്‍, 6 ശതമാനം കാത്സ്യം, 0 ശതമാനം ഇരുമ്പ് എന്നിവയും.

ആരോഗ്യത്തിന് ഓറഞ്ച്
ഓറഞ്ച് കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുമെന്ന് നോക്കാം:

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍
ഓറഞ്ചില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൈപ്പര്‍ടെന്‍ഷനും നിയന്ത്രിക്കുന്നതില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ പ്രധാനമാണ്, കാരണം പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങളെ കുറയ്ക്കുന്നു.

അങ്ങനെ ആവശ്യമുള്ള പൊട്ടാസ്യത്തിന്റെ അളവ് ശരീരത്തില്‍ എത്തുമ്പോള്‍ അത്രയും തന്നെ സോഡിയം മൂത്രത്തിലൂടെ ശരീരം പുറന്തള്ളുന്നു. അതുപോലെ തന്നെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കും. അങ്ങനെ രക്തസമ്മര്‍ദം കുറയ്ക്കുവാനും.

ഗര്‍ഭകാലത്ത് പ്രയോജനകരം
ഓറഞ്ചിലുള്ള ഫോളേറ്റ് അല്ലെങ്കില്‍ ഫോളിക് ആസിഡ് ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌ക വികസനത്തിനും മറ്റു നിര്‍ണായകമായ അവയവങ്ങളുടെ വികസനത്തിനും സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതായി അറിയപ്പെടുന്ന 'ബീറ്റാ കരോട്ടിന്‍' ആണ് ഓറഞ്ചിന് അതിന്റെ നിറം നല്‍കുന്നത്. വളരെ ഗുണമുള്ള ഒരു ആന്റി ഓക്സിഡന്റ് ആണ് ബീറ്റാ കരോട്ടിന്‍, അത് കണ്ണിന്റെ ആരോഗ്യത്തിനെയും പ്രോത്സാഹിപ്പിക്കുന്നു.

വയറിലെ അള്‍സര്‍ തടയുന്നതിന്
ഓറഞ്ച് എന്നത് നാരുകളുടെ കലവറയാണ്, ഇവ നമ്മുടെ വയറിനെയും, കുടലിനെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണക്രമം വയറ്റിലെ അള്‍സര്‍, മലബന്ധം പോലുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു.

മലബന്ധത്തിനു ശമനമുണ്ടാകാന്‍
മിതമായ രീതിയില്‍ ഓറഞ്ച് കഴിക്കുകയാണെങ്കില്‍, അവയില്‍ കാണപ്പെടുന്ന 'നരീനിന്‍' മറ്റു നാരുകളോടൊപ്പം ചേര്‍ന്ന് വിരേചനൗഷധം പോലെ പ്രവര്‍ത്തിക്കുകയും, മലബന്ധം ശമിപ്പിക്കുകയും ചെയ്യും.

രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി, ശരീരത്തില്‍ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍
ഒരു കപ്പ് ഓറഞ്ചില്‍ കേവലം 85 കലോറി മാത്രമേ അടങ്ങിയിട്ടുള്ളു. ഇത് ഒരു ഉത്തമ പോഷകാഹാരം ആണുതാനും. കൂടാതെ ഇതില്‍ 4.3 ഗ്രാം നാരുകളാണ്. പതിവായി കുടല്‍ ചലനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഈ സംയുക്തം സഹായിക്കും.

പല്ലിനും, എല്ലിനും
ഓറഞ്ചില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ പല്ലും, എല്ലും നിലനിര്‍ത്താന്‍ നമ്മളെ സഹായിക്കും.

ചില സൗന്ദര്യ പൊടിക്കൈകള്‍
ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഓറഞ്ചിന്റെ തൊലി ചേര്‍ക്കുക. ഈ പാനീയം തണുക്കുന്നതിനായി 15 നിമിഷം വയ്ക്കുക. ഇതിലുള്ള തൊലി എടുത്തു കളഞ്ഞശേഷം തേന്‍ ചേര്‍ത്ത് കുടിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ ആഴ്ചയില്‍ 5 പ്രാവശ്യമെങ്കിലും ഇത് കുടിക്കുക.

ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ലുകള്‍ മൂന്ന് മിനിറ്റ് നന്നായി ഉരച്ചു തേയ്ക്കുകയാണെങ്കില്‍ പല്ലുകള്‍ നന്നായി വെളുക്കും. മുഖത്തെ ഉണങ്ങിയ ചര്‍മം നീക്കം ചെയ്യുന്നതിന് ഓറഞ്ച് ജ്യൂസ് മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകിക്കളയാം. മുഖത്തിന് തിളക്കം കൂടുന്നത് കാണാം.

മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനായി ഓറഞ്ച് തൊലി, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകിക്കളയാം.

മുടിക്ക് കണ്ടീഷണറായി ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. ഓറഞ്ച് ജ്യൂസ്, തുല്യ അളവില്‍ വെള്ളം, ഒരു സ്പൂണ്‍ തേന്‍ എന്നിവകൊണ്ടുള്ള ജ്യൂസ് മിശ്രിതത്തിലൂടെ അദ്ഭുതകരമായ കണ്ടീഷന്‍ തയ്യാറാക്കുക.

ഈ മിശ്രിതം ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടിയില്‍ പ്രയോഗിക്കുക. 10 മിനിട്ട് നേരം അനക്കാതെ വയ്ക്കുക, തുടര്‍ന്ന് കഴുകുക. ആരോഗ്യമുള്ളതും തിളങ്ങുന്നതും സുന്ദരവുമായ മുടി ലഭിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇത്.

ഓറഞ്ച് തൊലിയില്‍ പഴത്തിനെക്കാള്‍ ഉയര്‍ന്ന അളവില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനകത്തുള്ള അല്ലികള്‍ എടുത്ത ശേഷം തൊലി കളയുന്നതിനു പകരം പകരം അവ വെയിലത്ത് വച്ച് നന്നായി ഉണക്കിയ ശേഷം ഓറഞ്ച് പീല്‍ പൊടി തയ്യാറാക്കാം. കുളിക്കുമ്പോള്‍ ഇത് സ്‌ക്രബ്ബര്‍ ആയി ഉപയോഗിക്കാം.

മേല്‍പറഞ്ഞ ഓറഞ്ച് പീല്‍ പൊടി പാലില്‍ ചാലിച്ച ശേഷം മുഖത്തു പുരട്ടുക. ഇത് മുഖത്തിന് തത്ക്ഷണം തിളക്കം നല്‍കുകയും ചര്‍മ്മത്തിലെ ഇരുണ്ട പാടുകള്‍ കുറയ്ക്കുകയും ചെയ്യും.

ഓറഞ്ച് പീല്‍ പൊടിയും, തൈരുമായി ചേര്‍ത്ത് ഒരു കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മൃദുല വൃത്താകൃതിയിലുള്ള ചലനങ്ങളെ ഉപയോഗിച്ച് 15 മിനിട്ട് മുഖത്തു മസ്സാജ് ചെയ്തു പുരട്ടുക. അതിനു ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് സ്വാഭാവികവും, വേദനയില്ലാത്തതുമായ മാര്‍ഗമാണിത്.

ഓറഞ്ച് എന്തുകൊണ്ടും ഒരു ഉത്തമഫലമാണ്. അതിന്റെ തൊലി പോലും വളരെ ഉപയോഗപ്രദമാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം, പൂര്‍ണമായി പ്രവര്‍ത്തിക്കാത്ത വൃക്കകളാണെങ്കില്‍ പൊട്ടാസ്യത്തിന്റെ ഉപഭോഗം വളരെ ദോഷകരമാണ്.

നിങ്ങളുടെ വൃക്കകളില്‍ നിന്ന് അധിക പൊട്ടാസ്യം നീക്കം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അത് മാരകമായേക്കാം. അതിനാല്‍ വൃക്ക സംബന്ധമായ രോഗങ്ങളുള്ള വ്യക്തികള്‍, ബീറ്റാബ്ലോക്ക് എടുക്കുന്ന രോഗികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രം ഓറഞ്ച് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

Content Highlights: Article about orange

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented