ഗ്രീന്‍പീസില്‍ മായമുണ്ടോ? കണ്ടുപിടിക്കാന്‍ എളുപ്പവഴിയുണ്ട്-വീഡിയോ


തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എഫ്.എസ്.എസ്.എ.ഐ. വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: Getty Images

സീസണല്ലാതിരുന്നിട്ടും കാഴ്ചയില്‍ പുതുപുത്തന്‍ പോലിരിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും നമുക്കു ലഭിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അവ അപ്രകാരം തോന്നിപ്പിക്കുന്നതിന് ചിലപ്പോള്‍ കൃത്രിമനിറങ്ങള്‍ ചേര്‍ത്തിരിക്കുന്നതു കൊണ്ടാകാം.

ഇന്ത്യന്‍ ഭക്ഷണരീതിയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗ്രീന്‍പീസ്. ഗ്രീന്‍പീസിന്റെ പച്ചനിറം കണ്ട് പുതിയതാണെന്ന് തെറ്റിദ്ധരിച്ച് കടയില്‍നിന്ന് വാങ്ങിക്കൊണ്ടുവരാറുണ്ട്. വീട്ടിലെത്തി കറിവെച്ചു കഴിയുമ്പോഴാണ് നമ്മള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുക. എന്നാല്‍, ഗ്രീന്‍പീസില്‍ കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ എളുപ്പവഴി വിവരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.) വീഡിയോയിലൂടെ. തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലെ പേജുകളിലൂടെയാണ് എഫ്.എസ്.എസ്.എ.ഐ. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗ്രീന്‍ പീസിലെ കൃത്രിമനിറം കണ്ടുപിടിക്കുന്നതെങ്ങനെ?

ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുക്കുക. ഇതിലേക്ക് കുറച്ച് ഗ്രീന്‍പീസ് ഇടുക. അരമണിക്കൂറിനുശേഷം ഗ്ലാസിലെ വെള്ളം സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. അപ്പോള്‍ വെള്ളത്തിന്റെ നിറം മാറുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടായിരിക്കും. നിറം മാറുന്നില്ലെങ്കില്‍ മായം കലരാത്ത ഗ്രീന്‍പീസായിരിക്കും നിങ്ങളുടെ കൈവശമുള്ളത്.

Content highlights: are your green peas sprayed with artificial colour find out here

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented