-
കൊറോണ രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ എല്ലാവരും രോഗപ്രതിരോധ ശക്തി കൂട്ടുന്നതിനെ പറ്റിയാണ് സംസാരം. താരങ്ങള്‍ പോലും. മഞ്ഞള്‍ മുതല്‍ കുരുമുളക് വരെ പ്രതിരോധ ശക്തികൂട്ടാന്‍ പരീക്ഷിക്കുകയാണ് എല്ലാവരും. എന്തായാലും ഇവയൊക്കെ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. നടി അനുഷ്ക ശര്‍മ പങ്കുവച്ച ഇന്‍സ്റ്റ സ്റ്റോറീസില്‍ തന്റെ സ്പെഷ്യല്‍ ഇമ്മ്യൂണിറ്റി ബൂസ്റ്ററിനെ പറ്റിയാണ് താരം പറയുന്നത്. വേറൊന്നുമല്ല, 'മഞ്ഞളും നാരങ്ങാനീരും ആല്‍ക്കലൈന്‍ വാട്ടറുമാണ് തന്റെ ഇമ്യൂണിറ്റി ബൂസ്റ്റേഴ്സ്.'അനുഷ്ക കുറിക്കുന്നു.
മഞ്ഞള്‍
ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റിവൈറല്‍... മഞ്ഞളിന്റെ പ്രധാന ഗുണങ്ങളാണ്. മുറിവുകളെ വേഗത്തില്‍ ഉണക്കാനുള്ള കഴിവും മഞ്ഞളിനുണ്ട്. അണുബാധകളെ തടയാനും പ്രതിരോധശക്തി കൂട്ടാനും മഞ്ഞളിനു പ്രത്യേക കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ചര്‍മ സൗന്ദര്യത്തിനും ഇതിലും നല്ലൊരു മരുന്നില്ല.

നാരങ്ങാ വെള്ളം
ചെറുചൂടുവെള്ളത്തില്‍ ഒരു നാരങ്ങാ പിഴിഞ്ഞ് ചേര്‍ത്താല്‍ ഒന്നാന്തരം ആരോഗ്യപാനീയമായി. ശരീരത്തിലെ പി.എച്ച് ലെവല്‍ നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിലെ താപനിലയെ ക്രമീകരിക്കാനും ഇത് നല്ലതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫരസ്, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധമാണ് നാരങ്ങ. നല്ലൊരു ക്ലന്‍സിങ് ഏജെന്റ് കൂടിയാണ് ഇത്. കരളില്‍ അടിയുന്ന വിഷ പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാന്‍ നാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പലതരം അണുബാധകളെ കുറയ്ക്കാനും തൊണ്ടവേദന പോലുള്ളവയ്ക്ക് ശമനം നല്‍കാനും ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കാം. ശരീരത്തിലെ നിര്‍ജലീകരണം തടയാനും നാരങ്ങാവെള്ളം ഉത്തമമാണ്.
ആല്‍ക്കലൈന്‍ വാട്ടര്‍
ശരീരത്തിലെ പി.എച്ച് നിലയെ ക്രമീകരിക്കാലാണ് ആല്‍ക്കലൈന്‍ വാട്ടറിന്റെ പ്രധാന ഗുണം. അസഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് ദിവസവും കുടിക്കാം. മാത്രമല്ല മിനറലുകളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധവുമാണ്. ഫ്രീറാഡിക്കലുകളുടെ പ്രവര്‍ത്തനം കുറച്ച് ആന്റി ഏജിങ് ഏജന്റായും ആല്‍ക്കലൈന്‍ വാട്ടര്‍ പ്രവര്‍ത്തിക്കും.
Content Highlights: Anushka Sharma starts her day with immunity boosters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..