അനുപം ഖേർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: Instagram
അഭിനയം കൊണ്ട് സിനിമാ ആരാധകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. അഭിനയത്തിനൊപ്പം സംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ് നടിയിപ്പോള്‍. കങ്കണ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി എന്ന സിനിമയുടെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി എത്തുന്നത് കങ്കണ തന്നെയാണ്. ടീസറിലെ ഇന്ദിരയായുള്ള കങ്കണയുടെ മേക്കോവര്‍ ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ എമര്‍ജന്‍സിയുടെ സെറ്റില്‍വെച്ച് തന്റെ സഹതാരമായ അനുപം ഖേര്‍ തനിക്ക് നല്‍കിയ ട്രീറ്റിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കങ്കണയ്ക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് ഉച്ചഭക്ഷണമായി അനുപം ഖേര്‍ നല്‍കിയിരിക്കുന്നത്.
സെറ്റില്‍ നിന്ന് എനിക്കൊരു ട്രീറ്റ് കിട്ടിയെന്ന് വീഡിയോയുടെ തുടക്കത്തില്‍ കങ്കണ പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം അനുപംജി തന്നിരിക്കുന്നു-വീഡിയോയില്‍ കങ്കണ പറഞ്ഞു.
ശേഷം അനുപം ഖേറിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. കങ്കണയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കഢി ചാവല്‍(തൈര് ചേര്‍ത്തുള്ള കറിയും ചോറും), ബൈന്‍ഗന്‍ കാ ഭത്ര(തക്കാളിയും സവാളയും വഴുതനങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന കറി), സൂഖീ ആലൂ എന്നിവയെല്ലാം തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടെന്ന് വീഡിയോയില്‍ അനുപം ഖേര്‍ പറയുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട നടനും ഭക്ഷണവും...കഢി ചാവലും സൂഖീ ആലൂവും... വീഡിയോയ്ക്ക് കങ്കണ കാപ്ഷനായി നല്‍കി.
കങ്കണ പങ്കുവെച്ച വീഡിയോ അനുപം ഖേറും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..