മലബാറുകാരുടെ പ്രിയഭക്ഷണമായ ബിരിയാണിയുടെ ആരാധികയാണ് അനു സിതാര. അതും വീട്ടിലുണ്ടാക്കുന്ന ചിക്കന്‍ ബിരിയാണി. പക്ഷേ സ്വന്തമായി ബിരിയാണി വെക്കാനറിയില്ല. കഴിക്കാന്‍ നന്നായി അറിയാം പാചകം ഇപ്പോഴും പരീക്ഷണം തന്നെ മീന്‍ കറിയൊക്കെ ഒത്താല്‍ ഒത്തു എന്നാണ് അനു പറയുന്നത്.

''മുളകിട്ട മീന്‍ കറിയും നാടന്‍ ചിക്കന്‍ കറിയും വീട്ടിലെ സ്‌പെഷ്യലാണ്. രണ്ടിനായാലും 'ഉള്ളി വാട്ടുക, കൂടെ പച്ചമുളക് തക്കാളിയൊക്കെ ഇടുക, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്... നാട്ടിലെ ചേരുവകള്‍ മാത്രം... ഭര്‍ത്താവ് വിഷ്ണുവിനും നാടന്‍ ഭക്ഷണത്തോടാണ് പ്രിയം. ചെറിയ നത്തോലി ചെറിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില തുടങ്ങിയവ ചതച്ചിട്ട് ഉപ്പും മുളകും മഞ്ഞള്‍പൊടിയും തിരുമ്മി ഫ്രൈ ചെയ്യണം.

Anu

സിനിമ സെറ്റിലെ ഭക്ഷണം അത്ര പിടിക്കാറില്ല. അവിടുത്തെ ഫുഡിനെല്ലാം ഓരേ ടേസ്റ്റാണ്. ചിലപ്പോള്‍ രാത്രി കഞ്ഞിയും പയറും വരാറുണ്ട്. അതിനോട് ഇടയ്‌ക്കൊക്കെ ഒരു ഇഷ്ടം തോന്നും, പിന്നെ ലൊക്കേഷനില്‍ എന്തെങ്കിലും ആഘോഷം വന്നാലും ഷൂട്ട് തീരുന്ന ദിവസവും ബിരിയാണിയുണ്ടാവും.

എവിടെപ്പോയാലും ഇഷ്ടമുള്ള ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നതാണ് ശീലം. പിസയും ബര്‍ഗറുമൊന്നും അനുവിന്റെ ലിസ്റ്റിലില്ല. വെറൈറ്റി പരീക്ഷിക്കാറുമില്ല. യാത്ര ചെയ്യുമ്പോഴെല്ലാം ചെറിയ കടകള്‍ കണ്ടുപിടിക്കും. ചേച്ചിമാരൊക്കെ നടത്തുന്ന കടകള്‍, അവിടുത്തെ ഫുഡിന് ഭയങ്ക ടേസ്റ്റായിരിക്കും.- അനു പറഞ്ഞു.


ഓഗസ്റ്റ് 1ാംലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

 

Content Highlights: anu sithara on her favourite food