നാടൻ രുചിക്കൂട്ടുകൾ തനിനാടൻ ശൈലിയിൽ; ശ്രദ്ധ നേടി 'അനിയൻസ് കിച്ചന്‍'


എസ്. സൗമ്യ

നാടന്‍രുചിക്കൂട്ടുകള്‍ തനി നാടന്‍ശൈലിയില്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ ആരെയും ആകര്‍ഷിക്കും.

സുദർശനും കുട്ടുവും

കൊല്ലം: 'ഒരു മൂന്നുകിലോ ബീഫെട്ത്തട്ടൊണ്ട്. കുരുമൊളകിട്ട് ഫ്രൈ ചെയ്യാമ്പോകാ...' ഇങ്ങനെ ചുരുക്കം വാചകങ്ങള്‍ മാത്രമുള്ള, ഒരു നാലരവയസ്സുകാരന്‍ കോറസ് പറയുന്ന പാചക വീഡിയോകള്‍ക്ക് യൂട്യൂബില്‍ അഞ്ചുലക്ഷമാണ് സബ്‌സ്‌ക്രൈബേഴ്‌സ്.

തൊട്ടടുത്തുള്ള പറമ്പിലോ കായലിനു സമീപത്തോ ഒക്കെ, അവിടത്തെ കാഴ്ചകള്‍കണ്ട് കൊതിയൂറും രുചിയില്‍ വൃത്തിയായി നാടന്‍വിഭവങ്ങളുണ്ടാക്കുന്ന വീഡിയോകള്‍ രണ്ടരവര്‍ഷത്തിലധികമായി മലയാളികളുെട മുന്നിലെത്തുന്നു. ഇതിനു പിന്നിലുള്ള, കരുനാഗപ്പള്ളി ആദിനാട് കൊച്ചുകരിച്ചാലില്‍ സുദര്‍ശനനെ അധികമാര്‍ക്കും അറിയണമെന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മിക്ക മലയാളികളും അനിയന്‍ ചേട്ടനെയും കുട്ടുവിനെയും അറിയാതിരിക്കില്ല. അനിയന്‍സ് കിച്ചന്‍ നാട്ടുരുചികള്‍ എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളാണിവര്‍.നാടന്‍രുചിക്കൂട്ടുകള്‍ തനി നാടന്‍ശൈലിയില്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ ആരെയും ആകര്‍ഷിക്കും. നാലരവയസ്സുകാരന്‍ കുട്ടുവെന്ന അശ്വിനും അമ്പതോടടുക്കുന്ന അനിയനെന്ന സുദര്‍ശനനും സോഷ്യല്‍ മീഡിയയുടെ ലോകത്തെക്കുറിച്ച് അത്രവലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഓരോ ആഴ്ചയിലും രണ്ടു പാചക വീഡിയോകള്‍വീതം അവതരിപ്പിച്ചില്ലെങ്കില്‍ വിദേശത്തുനിന്നുവരെ ഫോണ്‍ കോളുകള്‍ എത്തും.

ഓരോ പാചക വീഡിയോയ്ക്കുശേഷവും അത് വീടുകളില്‍ ചെയ്തുനോക്കിയിട്ട് വിളിക്കുന്നവര്‍ ഏറെയാണ്. ഇപ്പോള്‍ അച്ചാര്‍ സംരംഭവും ആരംഭിച്ചു. ഓണ്‍ലൈന്‍ വില്‍പ്പനയാണ്. അതുതേടി വിളിക്കുന്നവരും ഏറെ. സുദര്‍ശനന്റെ സഹോദരന്‍ രാജേഷിന്റെ മകനാണ് കുട്ടു. പാചകത്തിനുശേഷം രുചിനോക്കിപ്പറയുന്നത് കുട്ടുവാണ്.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പാചകജോലിക്ക് ഇറങ്ങിയതാണ് സുദര്‍ശനന്‍. കവലകളിലെ ചായക്കടകളില്‍ അന്ന് പൊറോട്ടയായിരുന്നു ഹിറ്റ്. പൊറോട്ടയടിക്കുന്നവരെ അസൂയയോടെയാണ് നോക്കിയിരുന്നതെന്ന് സുദര്‍ശനന്‍ പറയുന്നു. ആ ജോലിയിലൂടെയെങ്കിലും കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കുറയ്ക്കാനാകുമെന്ന തോന്നലില്‍ ഒരു ദിവസം വീട്ടിലെ ചെറിയ ടേബിള്‍ മുറ്റത്തിട്ട് കുറച്ച് മൈദ വാങ്ങി പൊറോട്ടയടിക്കാനുള്ള ശ്രമം തുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ രുചികരമായ പൊറോട്ട തയ്യാര്‍.

പിന്നീട് പാചകമായി ജീവിതമാര്‍ഗം. രുചികരമായ തനി നാടന്‍ഭക്ഷണമായിരുന്നു മാസ്റ്റര്‍പീസ്. കാറ്ററിങ് സര്‍വീസും ചെയ്തു. കുടുംബം വലുതായപ്പോള്‍ മറ്റു ജോലികള്‍തേടി നാടുകടന്നു. അഞ്ചുവര്‍ഷം ഗള്‍ഫിലായിരുന്നു.

ജീവിതത്തിലെ സുന്ദരമായ അഞ്ചുവര്‍ഷങ്ങള്‍ വെറുതെ കളഞ്ഞെന്ന് സുദര്‍ശനന്‍ പറയും. തിരികെവന്ന് വീണ്ടും പാചകക്കാരനായിക്കൂടി. ഇതിനിടെയാണ് കോവിഡ്വ്യാപനം. അതോടെ വരുമാനം ഇല്ലാതെയായി. വീണ്ടും സാമ്പത്തിക പ്രതിസന്ധികളിലേക്ക് വീണപ്പോഴാണ് മകള്‍ സൂര്യലക്ഷ്മിയുടെയും മരുമകന്‍ രാകേഷിന്റെയും പരിചയത്തിലുള്ള, തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ വ്‌ലോഗിങ്ങിനെക്കുറിച്ച് പറയുന്നത്. കൈപ്പുണ്യമുള്ളയാള്‍ക്ക് എന്തുകൊണ്ട് രഹസ്യക്കൂട്ടുകളും പാചകരീതിയുമെല്ലാം മറ്റുള്ളവരുമായി പങ്കുവെച്ചുകൂടാ...

അങ്ങനെയൊരു ചിന്തയില്‍നിന്നാണ് 2020 ജനുവരിയില്‍ ആദ്യ വീഡിയോ ചെയ്യുന്നത്-പൈനാപ്പിള്‍ പായസം. 25,000 പേരാണ് വീഡിയോ കണ്ടത്. അധികമാരോടും സംസാരിക്കാത്ത സുദര്‍ശനന് ക്യാമറയ്ക്കു മുന്നില്‍ സംസാരിക്കുന്നതായിരുന്നു ഏറ്റവും പ്രയാസം. മറ്റ് വ്‌ലോഗുകളിലേതുപോലെ സ്‌റ്റൈലന്‍ മലയാളമൊന്നുമല്ല അനിയന്‍സ് കിച്ചനില്‍.

തനി നാട്ടിന്‍പുറം ഭാഷ. എന്തൊക്കെ ചേരുവകള്‍ എത്രയളവില്‍ എപ്പോഴൊക്കെ ചേര്‍ക്കുമെന്നത് കൃത്യമായി പറയും. മരുമകനാണ് ക്യാമറ. മകളും മകനും സഹോദരനും സുഹൃത്തുമൊക്കെച്ചേര്‍ന്ന് മറ്റ് സഹായങ്ങള്‍.

അരിയാനും പാക്കിങ്ങിനും ഓര്‍ഡര്‍ സ്വീകരിക്കാനും കൊറിയര്‍ ചെയ്യാനും ഭാര്യ ലതയും അയല്‍വാസികളുമെല്ലാമായി 10 പേര്‍ സഹായത്തിനുണ്ട്. പക്ഷേ, പാചകം സുദര്‍ശനന് തനിച്ചുചെയ്യണമെന്നത് നിര്‍ബന്ധം.

Content Highlights: നാടൻ രുചിക്കൂട്ടുകൾ തനിനാടൻ ശൈലിയിൽ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented