അതിഥികള്‍ വരുമ്പോള്‍ വിരുന്നൊരുക്കുക സ്വാഭാവികമാണ്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു സ്ത്രീ ഒരുക്കിയ ഭക്ഷണവിരുന്നിന്റെ അതിശയിപ്പിക്കുന്ന വീഡിയോ ആണ്.
67 തരം വിഭവങ്ങളാണ് മകളുടെ ഭര്‍ത്താവിനെ സത്കരിക്കാന്‍ അമ്മായിയമ്മ ഒരുക്കിയത്.
കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെങ്കിലും 2.19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ താനുണ്ടാക്കിയ ഭക്ഷണങ്ങള്‍ ഓരോന്നും വ്യക്തമാക്കുകയാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ സ്ത്രീ. ഒന്നുംരണ്ടുമല്ല അറുപത്തിയേഴു വിഭവങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇലയില്‍ രണ്ടുതരത്തിലുള്ള ബിരിയാണി, സദ്യ, റൊട്ടികള്‍ അവയ്ക്കുള്ള കറികള്‍ പായസം, പഴം തുടങ്ങിവയൊക്കെ വച്ചിരിക്കുന്നു. തൊട്ടപ്പുറത്തുള്ള പാത്രത്തില്‍ പാനിപൂരി, സേവ് പൂരി തുടങ്ങി സ്ട്രീറ്റ് ഫുഡിന്റെ വൈവിധ്യങ്ങള്‍ നിറച്ചിരിക്കുന്നു. സമീപത്തായി വിവിധ ഡെസേര്‍ട്ടുകളും സ്‌നാക്‌സുകളും ഉണ്ടാക്കിയിട്ടുണ്ട്. ഏതൊക്കെ വിഭവങ്ങളാണ് താനുണ്ടാക്കിയതെന്ന് പേരുസഹിതം യുവതി എഴുതി വച്ചിട്ടുമുണ്ട്.
This lady has prepared a 67-item Andhra five-course lunch for her visiting son-in-law, consisting of a welcome drink, starters, chaat, main course and desserts! Wow! #banquet pic.twitter.com/Li9B4iNFvc
— Ananth Rupanagudi (@rananth) July 8, 2020
സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഇത്രയും ലക്ഷുറി ഭക്ഷണം തയ്യാറാക്കിയാല്‍ പാഴായിപ്പോകില്ലേ എന്നും മരുമകനെ ഇത്തരത്തില്‍ ആര്‍ഭാടപൂര്‍ണമായി സ്വീകരിക്കുന്നത് പുരുഷാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്നും ഇവയെല്ലാം മരുമകനും ഉണ്ടാക്കാന്‍ പഠിപ്പിക്കണമെന്നും മരുമകളെയും ഇതേ സ്‌നേഹത്തോടെ സ്വീകരിക്കണമെന്നുമൊക്കെ പോകുന്നു വിമര്‍ശന കമന്റുകള്‍.
ഒപ്പം ഇതുപോലൊരു അമ്മായിയമ്മയെ കിട്ടിയ മരുമകന്‍ ഭാഗ്യവാനാണെന്നും ഇങ്ങനെയൊരു അമ്മായിയമ്മയെ കിട്ടിയിരുന്നെങ്കില്‍ എന്നുമൊക്കെ കമന്റ് ചെയ്യുന്നവരുമുണ്ട്.
Content Highlights: andhra woman cooks 67 item lunch for son in law viral video