വൈറലായ വീഡിയോയിൽ നിന്നും | Photo: twitter.com/anandmahindra
സാമൂഹികമാധ്യമത്തില്‍ ഏറെ സജീവമായ വ്യവസായികളിലൊരാളാണ് ആനന്ദ് മഹീന്ദ്ര. രസകരമായതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം മിക്കപ്പോഴും സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് അവയ്ക്ക് മിക്കപ്പോഴും ലഭിക്കാറുള്ളതും.
ഇപ്പോഴിതാ ചലിക്കുന്ന ഡൈനിങ് ടേബിളിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. നാലോളം പേര് ഡൈനിങ് ടേബിളിന് ചുറ്റും കസേരയില്‍ ഇരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍, ഈ ഡൈനിങ് ടേബിളിന് വാഹനങ്ങള്‍ സഞ്ചരിക്കുന്നതുപോലെ റോഡിലൂടെ നീങ്ങാന്‍ കഴിയും. വാഹനങ്ങള്‍ ഇടയ്ക്ക് ഇന്ധനം തീരുമ്പോള്‍ പെട്രോള്‍ നിറയ്ക്കാന്‍ കയറുന്നതുപോലെ ഈ ഡൈനിങ് ടേബിളും യാത്രക്കിടെ ഇന്ധനം നിറയ്ക്കാന്‍ കയറുന്നതും വീഡിയോയില്‍ കാണാം. ഇതാണ് ഈ-മൊബിലിറ്റി എന്ന് ഞാന്‍ ഊഹിക്കുന്നു. അതില്‍ 'ഇ' എന്ന അക്ഷരം കഴിക്കുക(eat) എന്നാണെന്നും വീഡിയോ പങ്കുവെച്ച് ക്യാപ്ഷനില്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ഈ വീഡിയോ വളരെപ്പെട്ടെന്നാണ് സാമൂഹികമാധ്യമത്തില്‍ വൈറലായത്. വെള്ളനിറമുള്ള തുണിവിരിച്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ചതാണ് ടൈനിങ് ടേബിള്‍. വൈന്‍ ഗ്ലാസുകളും പ്ലേറ്റുകളും നാപ്കിനുകളുമെല്ലാം മുകളില്‍ വെച്ചിട്ടുണ്ട്.
വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വൈകാതെ ആനന്ദ് മഹീന്ദ്ര ഇത്തരമൊരു ഡൈനിങ് ടേബിള്‍ വിപണിയിലിറക്കുമോ എന്ന് ഒട്ടേറെപ്പേര്‍ അദ്ദേഹത്തോട് ചോദിച്ചു. ഇത്തരമൊരു കണ്ടുപിടിത്തം നടത്തിയ ആളെ അവര്‍ അഭിനന്ദിച്ചു. ഭാവിയില്‍ ആര്‍ക്കും സമയമുണ്ടാകില്ലെന്നും അപ്പോള്‍ എല്ലാവരും ഇങ്ങനെയായിരിക്കും യാത്ര ചെയ്യുകയെന്നും മറ്റൊരാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..