photo; witter.com/barstoolsports
ചില ഭക്ഷണസാധനങ്ങള്‍ വാങ്ങിയ അന്ന് തന്നെ കഴിച്ചില്ലേല്‍ അതു ഉപയോഗിക്കാത്ത അവസ്ഥയിലേയ്ക്ക് വരും. ആഘോഷങ്ങളുടെ ഭാഗമായോ അല്ലാതെയോ പിസ പോലുള്ള ഭക്ഷണങ്ങള്‍ ബാക്കി വന്നാല്‍ കളയുകയല്ലാതെ രക്ഷയില്ല. കാരണം ഫ്രിഡ്ജില്‍ വെച്ചു പിന്നീട് ഉപയോഗിക്കാമെന്ന കരുതിയാല്‍ അത് തണുത്തുമരവിച്ച് പോകും.
പിന്നീടെടുത്ത് കഴിയ്ക്കുമ്പോള്‍ പഴയ സ്വാഭാവികത കിട്ടില്ല. വീട്ടില്‍ മൈക്രോവേവ് ഓവന്‍ ഉള്ളവര്‍ക്ക് ഈ പ്രശ്‌നം വരാറില്ല. അല്ലാതെയുളളവര്‍ക്കാണ് പ്രശ്‌നം. കാരണം പിസ അതിന്റെ രീതിയില്‍ ചൂടാക്കിയാല്‍ മാത്രമേ സോഫ്റ്റായിരിക്കൂ.
എന്നാല്‍ ഓവന്‍ ഇല്ലാത്തവര്‍ക്കും നല്ലരീതിയില്‍ സോഫ്റ്റായി കിട്ടും വിധത്തില്‍ തന്നെ പിസ ചൂടാക്കിയെടുക്കാനുള്ള ഒരു കിടിലന്‍ വഴിയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
ഇതിനായി ആദ്യം ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കണം. ഇതിലേക്ക് പിസ വെക്കണം. ഇനി പിസയുടെ ഇരുവശത്തുമായി അല്‍പം വെള്ളം ഒഴിച്ചുകൊടുക്കണം. പാന്‍ ചൂടായി ഇരിക്കുന്നതിനാല്‍ തന്നെ ഈ വെള്ളം പെട്ടെന്ന് നീരാവിയായി വരും. പിന്നീട് പാന്‍ അടച്ചുവെക്കണം.
വേണമെങ്കില്‍ കുറച്ചുകൂടെ വെള്ളം തളിച്ചുകൊടുക്കാം. കുറഞ്ഞ സമയം കൊണ്ട് പിസ ചൂടുള്ള സോഫ്റ്റ് പിസയായി മാറും. വീഡിയോ വളറെവേഗത്തിലാണ് വൈറലായി മാറിയത്. ഏഴു മില്യണിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
Content Highlights: Leftover Pizza,pizzza, kichen tips,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..