Photo: Pixabay
അസുഖങ്ങളില്ലാത്ത ആരോഗ്യമുള്ള ശരീരമാണ് യുവത്വം നിലനിര്‍ത്തുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും ചര്‍മ്മത്തെ ആരോഗ്യത്തോടെ കാക്കുന്നതിലും നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചര്‍മത്തിന് തിളക്കവും മൃദുത്വവും വേണമെങ്കില്‍ അതിനനുസരിച്ചുള്ള ഭക്ഷണക്രമവും പിന്‍തുടരേണ്ടതുണ്ട്.
ശരീരഭാരം നിയന്ത്രിക്കാനും ചുളിവുകള്‍ കുറച്ച് ശരീരം യുവത്വത്തോടെ നിലനിര്‍ത്തുന്നതിലും പഴങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ധാരാളമായി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. എന്നാല്‍ യുവത്വം നിലനിര്‍ത്താന്‍ എളുപ്പത്തിലുള്ള മാര്‍ഗമാണ് മിറക്കിള്‍ ജ്യൂസായ എബിസി ജ്യൂസ്.
ഇതൊരു വെറും ജ്യൂസായി തള്ളിക്കളയാന്‍ വരട്ടെ. വിറ്റാന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റി തിളക്കം പ്രദാനം ചെയ്യാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ആപ്പിളും നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് കൂട്ടാനാണ് ബീറ്റ്‌റൂട്ട് സഹായകരമാകുന്നത്.
ഹൃദയാരോഗ്യ സംരംക്ഷണത്തിനും തിളക്കമുള്ള ചര്‍മ്മത്തിനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനുമെല്ലാം എബിസി ജ്യൂസ് സഹായിക്കും.
ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും എബിസി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആപ്പിള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നത് കൊണ്ടാണ് ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഈ ജ്യൂസ് ചര്‍മ്മസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.
ആവശ്യമായ ചേരുവകള്‍...
ആപ്പിള്‍- ഒന്ന്
ബീറ്റ്റൂട്ട്-ഒന്ന്
ക്യാരറ്റ് - ഒന്ന്
തയ്യാറാക്കേണ്ട രീതി...
ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കണം. ഇനി ഇതിലേയ്ക്ക് കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്സിയില്‍ അടിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരോ പുതിനയോ ചേര്‍ക്കാം. ആവശ്യമെങ്കില്‍ തേനും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെയോ വൈകിട്ടോ വെറുംവയറ്റില്‍ കുടിക്കുന്നത് കൂടുതന്‍ നല്ലതാണ്.
Content Highlights: Miracle Drink ,abc juice,Carrot, Beetroot,Apple,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..