Photos: Instagram
ലോക്ഡൗണ്‍ കാലത്ത് പാചക പരീക്ഷണങ്ങളിലും ചലഞ്ചുകളിലുമൊക്കെ മുഴുകിയിരിക്കുകയാണ് ഭൂരിഭാഗം പേരും. നടി സമാന്ത റൂത് പ്രഭുവും അടുത്തിടെ ഭര്‍ത്താവ് നാഗ ചൈതന്യക്കായി ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പാചകം സമാന്ത പഠിച്ചു വരുന്നതേയുള്ളുവെന്നു പറയുകയാണ് നാഗാര്‍ജുനയുടെ ഭാര്യയും നടിയുമായ അമല.
സമാന്തയ്ക്ക് പാചകകാര്യത്തില്‍ അത്ര വശമില്ലെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുകയാണ് അമല. സമാന്ത വീട്ടില്‍ പാചകം ചെയ്യാറില്ലെന്നും നാഗാര്ജുനയെപ്പോലൊരു നല്ല കുക്ക് വീട്ടില്‍ ഉള്ളപ്പോള്‍ മറ്റാരു വേണമെന്നും അമല ചോദിക്കുന്നു. നാഗാര്‍ജുനയും അമലയും മകളെപ്പോലെയാണ് തന്നെ കാണുന്നതെന്ന് നേരത്തെ സമാന്ത പറഞ്ഞിരുന്നു.
സമാന്തയ്ക്കു മാത്രമല്ല തനിക്കും പാചകത്തില്‍ വൈദഗ്ധ്യമില്ലെന്ന് അമല സമ്മതിക്കുന്നുണ്ട്. നാഗാര്‍ജുന പാകം ചെയ്യുമ്പോള്‍ സഹായിയായി മാത്രമാണ് താന്‍ അടുക്കളയില്‍ നില്‍ക്കാറുള്ളത്. അച്ഛനെപ്പോലെ തന്നെ നാഗചൈതന്യയും പാചകത്തില്‍ കേമനാണെന്ന് സമാന്ത തന്നെ മുമ്പു പറഞ്ഞിട്ടുണ്ട്. തങ്ങളുടെ വീട്ടില്‍ പാചകകാര്യത്തില്‍ സ്ത്രീകളേ കടത്തിവെട്ടുന്നത് പുരുഷന്മാരാണെന്ന് പറയുകയാണ് ഇരുവരും.
Content Highlights: Amala about samantha akkineni cooking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..