ഇതുവരെ കഴിച്ചതില്‍ ഏറ്റവും രുചിയേറിയത്; പിസ നല്‍കിയ ശില്‍പാ ഷെട്ടിക്ക് നന്ദി അറിയിച്ച് ആലിയ


ശില്‍പ തനിക്ക് അയച്ചുനല്‍കിയ പിസയുടെ ചിത്രം ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ആലിയ ഭട്ട് | Photo: Instagram

അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം ആലിയാ ഭട്ട്. ആലിയയും ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും നായികാനായകന്മാരായി എത്തി അടുത്തിടെ പുറത്തിറങ്ങിയ ബ്രഹ്‌മാസ്ത്ര എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് ആലിയ. നാളുകളായി വീഗന്‍ ഡയറ്റ് പിന്തുടരുന്ന നടി കൂടിയാണ് അവര്‍. ഇപ്പോഴിതാ ആലിയയ്ക്ക് പിസ സമ്മാനമായി അയച്ചു നല്‍കിയിരിക്കുകയാണ് സഹപ്രവര്‍ത്തകയും ആലിയയുടെ അടുത്ത സുഹൃത്തുമായ ശില്‍പ ഷെട്ടി.





ശില്‍പ തനിക്ക് അയച്ചുനല്‍കിയ പിസയുടെ ചിത്രം ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ശില്‍പാ ഷെട്ടിയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൂണും തക്കാളിയും ചുവന്ന മുളകും പുതിന ഇലയും ചേര്‍ത്താണ് പിസയുടെ ടോപ്പിങ്‌സ് നിര്‍മിച്ചിരിക്കുന്നത്. ഏറെ രുചികരമായ പിസ നല്‍കിയതിന് നന്ദിയെന്നും ഇതുവരെ കഴിച്ചതില്‍ ഏറ്റവും രുചികരമാണിതെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആലിയ പറയുന്നു.

Content Highlights: alia bhatt gorges on yummy pizza, gifted by silpa shetty, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented