Photo: Instagram
ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണ് ബോളിവുഡ് ഹീറോ അക്ഷയ്കുമാര്‍. ദിവസവും നേരത്തെ എഴുന്നേറ്റ് കൃത്യമായി വര്‍ക്ക്ഔട്ട് ചെയ്യുന്ന ശീലമുണ്ട് അക്ഷയ്കുമാറിന്. എന്നാല്‍ സൂപ്പര്‍ വര്‍ക്ക്ഔട്ടുകള്‍ മാത്രമല്ല അക്ഷയുടെ ഫിറ്റ്‌നസ്സ് രഹസ്യം. സ്‌പെഷ്യല്‍ ഫുഡും കൂടിയാണ്. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ പുതിയ ഡിജിററല്‍ കമ്പനിയായ ട്വീക്ക് ഇന്ത്യയിലൂടെയാണ് അക്ഷയുടെ രണ്ട് ഫേവറിറ്റ് റെസിപ്പികള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് 'വാട്ട്‌സ് ഇന്‍ യുവര്‍ ഡബ്ബ' എന്ന പേരില്‍ ട്വീക്ക് ഇന്ത്യ ഒരു ക്യാമ്പെയിനുമായി രംഗത്തെത്തിയത്. തന്റെ ടിഫിന്‍ ബോക്‌സില്‍ എന്തൊക്കെയുണ്ടെന്ന് ഫോളോവേഴ്‌സിന് മുമ്പില്‍ വെളിപ്പെടുത്തുകയായിരുന്നു ഇതുവഴി.
ട്വിങ്കിള്‍ ഖന്നയുടെ പോസ്റ്റും ഹെല്‍ത്തി റെസിപ്പിയും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനിടയില്‍ പെട്ടെന്ന് വൈറലായി. അക്ഷയ്കുമാറിന്റെ ടിഫിനിലെ രണ്ട് വെജിറ്റേറിയന്‍ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
അവക്കാഡോ ഓണ്‍ ടോസ്റ്റ്
പാകമായ ഒരു അവക്കാഡോ ചതച്ചെടുക്കുക. ഇതിലേക്ക് അല്പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇനി ഇതിലേക്ക് ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഒരു നുള്ള് ചേര്‍ക്കുക. രുചി കൂട്ടാന്‍ ആവശ്യമെങ്കില്‍ അല്പം ചാട്ട് മസാല കൂടി ചേര്‍ക്കാം. ഇവയെല്ലാം നന്നായി കൂട്ടിച്ചേര്‍ക്കുക. ഇനി ഇത് ടോസ്റ്റ് ചെയ്ത രണ്ടു കഷണം ബാര്‍ലി ബ്രെഡില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഇതിനു മുകളില്‍ മാതളനാരങ്ങ മണികള്‍ വിതറി അലങ്കരിക്കുക.
ചിയ പുഡ്ഡിങ്
മൂന്നു ടീസ്പൂണ്‍ ചിയ സീഡ്‌സ് വാല്‍നട്ട് മില്‍ക്കില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടുവെക്കുക. ഇതിലേക്ക് അല്പം തേനോ കറുവാപ്പട്ടയോ ചേര്‍ക്കാം. ഇതിന് മുകളില്‍ ബെറി പോലെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീസണ്‍ ഫ്രൂട്ട്‌സ് ഏതെങ്കിലും വിതറി അലങ്കരിക്കാം.
Content Highlights: akshay kumar fit physique 2 recipes daily diet hacks fitness tips bollywood


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..