Photos: instagram.com|ahaana_krishna|
നടി അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോ 'തോന്നല്' കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയായിരുന്നു. ഷെഫിന്റെ കഥാപാത്രമായാണ് അഹാന സ്ക്രീനിലെത്തിയത്. കേക്ക് മേക്കിങ് നിറഞ്ഞുന്ന വീഡിയോയിലെ കേക്കും പ്രേക്ഷകരുടെ ഉള്ളം കവർന്നിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ആ കേക്കിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അഹാന.
തോന്നൽ കേക്ക് എന്താണെന്നും അതിലേക്കുള്ള യാത്ര എങ്ങനെയാണെന്നും കുറിക്കുകയാണ് അഹാന. ചിത്രസഹിതമാണ താരം കേക്ക് വിശേഷങ്ങൾ കുറിച്ചിരിക്കുന്നത്. ചോക്കളേറ്റ് സ്വിൾ കേക്ക് എന്ന് തങ്ങൾ വിളിക്കുന്ന കേക്കിലേക്ക് എത്തുന്നത് എങ്ങനെയായിരുന്നു എന്നു പറയുകയാണ് അഹാന.
തോന്നലിന്റെ ആദ്യരൂപം പൂർത്തിയായപ്പോൾ മുതൽ വിഷ്വലിൽ കാണിക്കേണ്ട കേക്കിനെക്കുറിച്ച് ഗവേഷണം ചെയ്തിരുന്നു. കുറേനാളത്തെ ചിന്തകൾക്കും തേടലുകൾക്കും ഒടുവിലാണ് ബണ്ട് കേക്ക്(BUNDT CAKE) എന്ന കേക്കിലേക്കെത്തിയത്.
കണ്ടയുടൻ തന്നെ ഇഷ്ടപ്പെടുകയും അതാണ് വേണ്ടതെന്ന് തീരുമാനിക്കുകയും ചെ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തന്റെ മനസ്സിലുള്ള കേക്കിനെ രൂപപ്പെടുത്താൻ ബേക്കറിനെ കണ്ടെത്തിയതിനെക്കുറിച്ചും അഹാന കുറിക്കുന്നുണ്ട്.
Content Highlights: ahana krishna, thonnal cake, cake baking, bundt cake making, ahana krishna movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..