-
വ്യത്യസ്തമായ രണ്ടു രുചികള്‍ ചേര്‍ത്ത് വിചിത്രമായ ഫുഡ് കോമ്പിനേഷനുണ്ടാക്കലാണ് പലരുടെയും ഇപ്പോഴത്തെ ഹോബി. അടുത്തിടെയാണ് ബിരിയാണിക്കു മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുന്നതിന്റെയും തണ്ണിമത്തനു മുകളില്‍ കെച്ചപ്പ് ഒഴിച്ചുമുള്ള ചിത്രങ്ങള്‍ വൈറലായിരുന്നത്. അതിനു പിന്നാലെയിതാ മറ്റൊരു ഞെട്ടിക്കുന്ന കോമ്പിനേഷന്‍. ഇത്തവണ അത് മാഗി പാനി പൂരിയുടെ രൂപത്തിലാണ്.
ബണ്ണി എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് വ്യത്യസ്തമായ ഈ ഫുഡ് കോമ്പിനേഷന്‍ പങ്കുവച്ചിരിക്കുന്നത്. പാനിപൂരിക്കുള്ളില്‍ മാഗി നിറച്ച ചിത്രമാണ് ബണ്ണി പങ്കുവച്ചത്. ഒപ്പം റെസിപ്പി വീഡിയോ എന്ന ക്യാപ്ഷനോടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പാനിപൂരിക്കുള്ളിലേക്ക് മാഗി നിറയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.
സംഗതി രുചികരമാണെന്നു പറഞ്ഞു ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്കു കീഴെ പ്രതികരണവുമായെത്തിയത്. 2020 എന്ന വര്‍ഷത്തേക്കാള്‍ മോശമായി ഊ ഭക്ഷണം എന്നും ഒരു പ്രേതസിനിമയിലെ സീന്‍ പോലെ ഭയപ്പെടുത്തുന്ന ദൃശ്യമെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: After Ketchup On Watermelon and Chocolate biryani Someone Put Maggi In Pani Puri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..