ടുത്തിടെ കൈ കൊണ്ട് ദോശ കഴിച്ചതിന്റെ രുചിയും സന്തോഷവും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിനെ ഓര്‍മ്മയില്ലേ? ഇന്ത്യന്‍ രുചികള്‍ കൗതുകത്തോടെ പരീക്ഷിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ അവ വൈറലാവുകയായിരുന്നു. 

കഴിഞ്ഞ ദിവസം മുംബൈ സന്ദര്‍ശനത്തിനെത്തിയ അലക്‌സ് ഇത്തവണ രുചിച്ചത് മുംബൈയിലെ വടപാവ് ആണ്. ''There's always time to have a Vadapav in Mumbai'' എന്ന ട്വീറ്റ് വൈറലാവുകയാണ്. 21.4k ലൈക്കുകളാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. 

മഹാരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ അലക്‌സ് മുഖ്യമന്ത്രി ഉള്‍പ്പടെ സംസ്ഥാനത്തെ പ്രധാന നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. ഗണേഷ് ചതുര്‍ഥി ദിനത്തോട് അനുബന്ധിച്ച് നഗരത്തിലെത്തിയ അലക്‌സ് ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു. മുംബൈയുടെ പ്രസിദ്ധമായ വടപാവ് രുചിച്ച ശേഷമാണ് പിന്നീട് ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തത്.

 

നേരത്തെ ബംഗളുരു സന്ദര്‍ശന വേളയില്‍ രുചികരമായ മൈസൂര്‍ ദോശയും സാമ്പാറും കഴിക്കുന്ന ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 'Delicious #MysuruMasalaDosa!! A great way to begin my first visit to #Bengaluru' എന്ന കാപ്ഷനോടെയായിരുന്നു അന്നത്തെ ട്വീറ്റ്. ഫോര്‍ക്കും സ്പൂണും ഉപയോഗിച്ചാണ് അലക്‌സ് ഈ ദോശ കഴിച്ചിരുന്നത്. 

ഈ ട്വീറ്റിന് മറുപടിയായി പലരും കൈ കൊണ്ട് കഴിച്ചുനോക്കാന്‍ കമന്റ് ചെയ്തിരുന്നു. തുടര്‍ന്ന് അടുത്ത തവണ കൈകൊണ്ട് ദോശ കഴിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിരുന്നു. ഫോട്ടോ ലൈക്ക് ചെയ്ത 92 ശതമാനം പേരും ദോശ കൈകൊണ്ട് കഴിക്കണമെന്നാണ് കമന്റ് ചെയ്തത്. 

ഗണേഷ് ചതുര്‍ഥി അവധി ദിനത്തില്‍ മുംബൈയിലെ പ്രസിദ്ധരായ ഡബ്ബവാലകളെ സന്ദര്‍ശിക്കാനും അലക്‌സ് സമയം കണ്ടെത്തി. ഡബ്ബവാലകളില്‍ നിന്നും ഡബ്ബ സമ്മാനമായി സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: After dosa british high commissioner gets his hands on mumbais vada pav, Food, Viral Video