വേനല്‍ക്കാലം മാമ്പഴക്കാലം കൂടിയാണ്. ഇവ കൊണ്ട് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാല്‍ രുചിക്ക് അപ്പുറത്ത് ഇവയ്ക്ക് പോഷക ഗുണങ്ങളേറെയുണ്ട്. ന്യൂട്രീഷനലിസ്റ്റായ മുന്‍മുന്‍ ഗനേരിവാള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് മാമ്പഴത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

ഫാറ്റ ഫ്രി, കൊളസ്‌ട്രോള്‍ ഫ്രി ആയ മാമ്പഴം ദിവസേനം കഴിച്ചാലും നിങ്ങള്‍ തടി വെയ്ക്കില്ല. പെക്ടിന്‍, വിറ്റാമിന്‍, മിനറലുകള്‍ എന്നിവ നല്ല രീതിയില്‍ അടങ്ങിയതിനാല്‍ മാമ്പഴം കഴിച്ചാല്‍ വയറു നിറഞ്ഞ അനുഭവം കൂടുതല്‍ നേരം ലഭിക്കും.

വിറ്റാമിന്‍ ബി6 ന്റെ കലവറയായ മാമ്പഴം ഹോര്‍മോണുകളെ ശരിയായ വിധത്തില്‍ ത്വരിതപ്പെടുത്തുകയും പിഎംഎസ് അഥവ പ്രിമെനുസ്ട്രല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന അവസ്ഥയെ മറികടക്കാനായി സഹായിക്കുന്നു. വിറ്റാമിന്‍ ഇ അടങ്ങിയതിനാല്‍ ലൈംഗിക ഹോര്‍മോണുകളെ ഇവ ശരിയായ വിധത്തില്‍ ഉത്തേജിപ്പിക്കുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന പ്രി ബയോട്ടിക്ക് ഫൈബറുകള്‍ മലബന്ധ പ്രശ്‌നങ്ങളെ ഉന്മൂലനം ചെയ്യുന്നു.

മാമ്പഴത്തില്‍ അടങ്ങിയ വിറ്റാമിന്‍ എ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

വിറ്റാമിന്‍ സി ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു

അരമണിക്കൂറോളം മാമ്പഴം  വെള്ളത്തില്‍ ഇട്ട് ശേഷം കഴുകിയെടുത്ത് ഉപയോഗിക്കാം. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മാമ്പഴം കഴിക്കാന്‍ പറ്റിയ സമയം.

Content Highlights: advantages of mango