ചട്ടുകത്തില്‍ അമ്മയ്ക്കുള്ള ദോശയുമായി കുരുന്ന്; എത്ര മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ


ഒരാഴ്ച മുമ്പ് പങ്കുവെച്ച വീഡിയോ ഇതുവരെ 1.3 കോടിയാളുകളാണ് കണ്ടുകഴിഞ്ഞത്.

വൈറൽ വീഡിയോയിൽനിന്നും | Photo: Instagram

രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോള്‍ മുതിര്‍ന്നവരെ പോലും ഇരുത്തി ചിന്തിപ്പിക്കുന്ന സന്ദേശങ്ങളായിരിക്കും അവര്‍ പകര്‍ന്നു നല്‍കുന്നത്. കുഞ്ഞുങ്ങളെ ഓരോ കാര്യങ്ങളും പഠിപ്പിച്ച് നല്‍കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മിക്കപ്പോഴും ശ്രമകരമായ ജോലിയാണ്. ഉടുപ്പ് മാറാന്‍, ഭക്ഷണം കഴിപ്പിക്കാന്‍, വൃത്തിയാക്കാന്‍, പല്ലുതേക്കാന്‍ എന്നിവയൊക്കെ അവരെ പഠിപ്പിക്കുന്നത് പലപ്പോഴും ഏറെ ബുദ്ധിമുട്ടുള്ള ഒന്നായി മാറാറുണ്ട്. എന്നാല്‍, പിന്നീട് ആലോചിക്കുമ്പോള്‍ ഇതൊക്കെ രസകരമായ ഓര്‍മകളായി മാറും.

ഇപ്പോഴിതാ ഇത്തരമൊരു വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. അടുക്കളയില്‍ നിന്ന് ചുട്ടെടുത്ത ദോശ ചട്ടുകത്തിലാക്കി അമ്മയ്ക്ക് വിളമ്പി നല്‍കുകയാണ് ഒരു കുരുന്ന്. അമ്മ ചട്‌നിയില്‍ മുക്കി ദോശ കഴിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണാന്‍ കഴിയുക. ഈ സമയം അടുക്കളയില്‍ നിന്നും ചട്ടുകത്തില്‍ ദോശ എടുത്തുകൊണ്ടുവന്ന് അമ്മയുടെ പാത്രത്തില്‍ കുരുന്ന് ഇട്ടുകൊടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ദോശ താഴെ വീണ് പോകാതിരിക്കാൻ അതീവശ്രദ്ധയോടെയാണ് കുട്ടി ദോശ എടുത്തു കൊണ്ട് വരുന്നത്.ഒരാഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതുവരെ 1.3 കോടിയാളുകളാണ് കണ്ടുകഴിഞ്ഞത്. പത്ത് ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. 3000-ല്‍ പരം കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്. ദോശ കൊണ്ടുവരുന്നതും പാത്രത്തിലേക്ക് ഇട്ടുകൊടുക്കതും മനോഹരമായിരിക്കുന്നുവെന്ന് ഒരാള്‍ പറഞ്ഞു. വര്‍ഷങ്ങളായി ദോശ കൊണ്ടുവന്ന് കൊടുത്ത പരിചയം വീഡിയോ കാണുമ്പോള്‍ തോന്നുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്തൊരു ആത്മാര്‍ഥതയാണെന്നും അവന്റെ കണ്ണുകളിലെ ഏകാഗ്രത എത്രത്തോളമുണ്ടെന്ന് നോക്കൂ എന്നും വീഡിയോ കണ്ട് ഒട്ടേറെപ്പേര്‍ പറഞ്ഞു.

Content Highlights: adorable toddler serving dosas, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented