യുവതിയുടെ ഫ്രഞ്ച് ഫ്രൈസ് സൂത്രത്തില്‍ 'മോഷ്ടിച്ച്' നായ്ക്കുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


വൈറലായ വീഡിയോയിൽ നിന്നും | Photo: Twitter

മനുഷ്യനും നായകളും തമ്മിലുള്ള സ്‌നേഹ വീഡിയോകള്‍ നമ്മള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയെ നമ്മെ രസിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു നായ്ക്കുട്ടിയുടെ രസകരമായ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. തന്റെ ഉടമ അറിയാതെ അവരുടെ ഫ്രഞ്ച് ഫ്രൈസ് മോഷ്ടിച്ച് കഴിക്കുന്ന നായ്ക്കുട്ടിയുടെ വീഡിയോ ആണത്.

ഫ്രഞ്ച് ഫ്രൈസ് മേശയുടെ മുകളില്‍ വെച്ചശേഷം അടുക്കളയില്‍ സാധനം എടുക്കാന്‍ വേണ്ടി പോയതാണ് യുവതി. ഈ സമയം മുന്നിലിരിക്കുന്ന ഭക്ഷണത്തില്‍ നായ്ക്കുട്ടി കൊതിയോടെ നോക്കുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് യുവതി തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് നായ്ക്കുട്ടി തിരിഞ്ഞ് നോക്കുന്നുണ്ട്. ഏറെ നേരം കാത്തിരുന്ന ശേഷം യുവതി ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ നിമിഷം നായ ഫ്രഞ്ച് ഫ്രൈസില്‍ ഒരെണ്ണമെടുത്ത് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 15 ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 45,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. തങ്ങളുടെ നായ്ക്കുട്ടികളുമായി ഉണ്ടായ സമാനമായ അനുഭവം ചിലര്‍ വിവരിച്ചു. ഈ നായ കുറെക്കൂടി മര്യാദക്കാരനാണെന്നും തന്റെ നായ്ക്കുട്ടി തന്റെ സാലഡ് മുഴുവന്‍ മൂന്ന് മിനിറ്റ് കൊണ്ട് കഴിച്ചുതീര്‍ത്തുവെന്നും ഒരാള്‍ പറഞ്ഞു.

Content Highlights: viral video, puppy steals womans french fries, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented