വഴിയോരത്ത് പിസയുണ്ടാക്കി വിറ്റ് നവദമ്പതിമാര്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ


ദമ്പതിമാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ വീഡിയോയുടെ താഴെ കമന്റുമായി എത്തി.

വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram

ഇന്ത്യയിലെ ഏത് പട്ടണങ്ങള്‍ സന്ദര്‍ശിച്ചാലും അവിടെയല്ലാം തനത് വിഭവങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരെ കാണാന്‍ കഴിയും. വലിയ വിലക്കുറവില്‍, രുചിയേറിയ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നുവെന്നതാണ് അവരോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം വഴിയോരകച്ചവടക്കാര്‍ ഏറെയാണ്. പലരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവര്‍.

വഴിയോരത്ത് പിസയുണ്ടാക്കി വില്‍ക്കുന്ന നവദമ്പതിമാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് തങ്ങള്‍ വിവാഹിതരായതെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. വിവാഹത്തിന് ശേഷമാണ് ഇരുവരും ചേര്‍ന്ന് കച്ചവടം ആരംഭിച്ചത്. ഇരുവരും ചേര്‍ന്ന് പിസയും പാസ്തയും തയ്യാറാക്കുന്നത് വീഡിയോയില്‍ കാണാം. താന്‍ തരക്കേടില്ലാതെ പാചകം ചെയ്യുമെന്നും വീട്ടില്‍ പതിവായി പാചകം ചെയ്യാറുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബിലെ ജലന്ധറിലാണ് ഇരുവരും ചേര്‍ന്ന് 'ഫ്രെഷ് ബൈറ്റ്‌സ്' എന്ന പേരില്‍ തട്ടുകട നടത്തുന്നത്.

ഹാരി ഉപ്പാല്‍ എന്ന ഫുഡ് ബ്ലോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 3.2 കോടി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 43 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ആയിരക്കണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ദമ്പതിമാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ വീഡിയോയുടെ താഴെ കമന്റുമായി എത്തി. പരസ്പരം മനസ്സിലാക്കുന്ന ദമ്പതിമാരാണ് അവരെന്നും അവര്‍ ഒന്നിച്ച് വളരുകയും അവരുടെ സ്വപ്‌നം കെട്ടിപ്പടുക്കുകയും ചെയ്യുന്നുവെന്നും ഒരാള്‍ കമന്റ് ചെയ്തു. ദൈവം അവരെ അനുഗ്രഹിക്കട്ടെയെന്നും ബിസിനസ് വിജയിക്കട്ടെയെന്നും മറ്റൊരാള്‍ പറഞ്ഞു. അവരുണ്ടാക്കുന്ന ഭക്ഷണം കണ്ടിട്ട് നല്ല രുചിയുണ്ടെന്ന് തോന്നുന്നുവെന്നും ഒരിക്കല്‍ അത് രുചിച്ചു നോക്കുമെന്നും മറ്റൊരാള്‍ പറഞ്ഞു.

Content Highlights: viral video, new couple selling pizza, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented