-
സാധാരണ തേങ്ങ നന്നായി അരച്ച് കടുക് വറുത്തൊക്കെയാണ് പച്ചടി തയ്യാറാക്കുന്നത്. എന്നാല്‍ ഇവയൊന്നുമില്ലാതെയും പച്ചടിയുണ്ടാക്കാമെന്നു പറയുകയാണ് നടി പ്രവീണ. വാഴപ്പിണ്ടി കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പച്ചടിയുടെ റെസിപ്പിയാണ് പ്രവീണ തയ്യാറാക്കുന്നത്. എണ്ണയോ തേങ്ങയോ ചേര്‍ക്കാതെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് തീര്‍ത്തും ആരോഗ്യകരമായ കറി എന്ന ആമുഖത്തോടയൊണ് പ്രവീണ കറി തയ്യാറാക്കുന്നത്.
ധാരാളം നാരുകളടങ്ങിയ വാഴപ്പിണ്ടി കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പറയുന്നതിനൊപ്പം എങ്ങനെ വൃത്തിയാക്കണമെന്നും പ്രവീണ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ചേരുവകള്‍
വാഴപ്പിണ്ടി
തൈര്
മല്ലിയില
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടി കനംകുറച്ച് നീളത്തില്‍ കഷ്ണങ്ങളാക്കുക. ശേഷം കഴുകിയെടുത്ത് കറ കളഞ്ഞ് മണ്‍ചട്ടിയിലിടുക. അല്‍പം ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വെക്കുക. അഞ്ചുമിനിറ്റ് വേവിച്ചതിനു ശേഷം വെള്ളം ഊറ്റിക്കളയുക. സ്വാദിനു വേണ്ടി മാത്രം ഒരു സ്പൂണ്‍ തേങ്ങ നന്നായി അരച്ചതു ചേര്‍ക്കുന്നു. ശേഷം ഒരു കപ്പ് കട്ടത്തൈര് ചേര്‍ത്ത് നന്നായി മല്ലിയിലയും ചേര്‍ത്തിളക്കുക. എരിവ് ആവശ്യമെങ്കില്‍ ഒരല്‍പം കുരുമുളകുപൊടി ചേര്‍ക്കാം. നന്നായി ഇളക്കിയതിനു ശേഷം പാത്രത്തിലേക്കു മാറ്റാം.
Content Highlights: actress praveena sharing pachadi recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..